Quantcast

ചരിത്രം കുറിക്കാന്‍ ഐഎസ്ആര്‍ഒ, ഒറ്റ ദൗത്യത്തില്‍ 104 ഉപഗ്രഹങ്ങള്‍

MediaOne Logo

Subin

  • Published:

    27 April 2018 7:32 PM IST

ചരിത്രം കുറിക്കാന്‍ ഐഎസ്ആര്‍ഒ, ഒറ്റ ദൗത്യത്തില്‍ 104 ഉപഗ്രഹങ്ങള്‍
X

ചരിത്രം കുറിക്കാന്‍ ഐഎസ്ആര്‍ഒ, ഒറ്റ ദൗത്യത്തില്‍ 104 ഉപഗ്രഹങ്ങള്‍

രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് ചരിത്രവിക്ഷേപണം...

ബഹിരാകാശ ഗവേഷണ രംഗത്ത് ഐഎസ്ആര്‍ഒ ഇന്ന് ചരിത്ര നേട്ടം കുറിക്കും. ഒറ്റ ദൗത്യത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചാണ് ഐഎസ്ആര്‍ഒ റെക്കോര്‍ഡ് കുറിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ രാവിലെ ഒമ്പതരക്കാണ് വിക്ഷേപണം.

അമേരിക്കയുടെയും ജര്‍മ്മനിയുടെയും ഉള്‍പ്പെടെ 104 ഉപഗ്രഹങ്ങളെയും വഹിച്ചാണ് പിഎസ്എല്‍വി സി 37 കുതിച്ചുയരുക. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് ചരിത്രവിക്ഷേപണം. ഇസ്രയേല്‍ ഖസാക്കിസ്ഥാന്‍ നെതര്‍ലന്റ്‌സ് സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങളിലെ ഉപഗ്രഹങ്ങളും ഇന്ന് പിഎസ്എല്‍വിയില്‍ യാത്ര തിരിക്കും. ഇതില്‍ ഐഎന്‍എസ് 1 എ ഐഎന്‍എസ് 1ബി എന്നീ നാനോ സാറ്റലൈറ്റുകള്‍ മാത്രമാണ് ഇതില്‍ ഇന്ത്യയുടെതായുള്ളത്.

ആദ്യമായാണ് നൂറിലേറെ ഉപഗ്രഹങ്ങള്‍ ഒരൊറ്റ ദൗത്യത്തില്‍ വിക്ഷേപിക്കുന്നത്. ഒറ്റ ദൗത്യത്തില്‍ 37 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച റഷ്യയുടെ പേരിലായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. ഇതായിരിക്കും ഇന്ന് ഐഎസ്ആര്‍ഒ വലിയ വ്യത്യാസത്തില്‍ മറികടക്കുക. 104 ഉപഗ്രഹങ്ങള്‍ക്കും കൂടി 664 കിലോ ഭാരമാണുള്ളത്. 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഇവയെ എത്തിക്കുകയെന്നതാണ് പിഎസ്എല്‍വിയുടെ ദൗത്യം.

റെക്കോര്‍ഡല്ല മറിച്ച് ഓരോ ദൗത്യവും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കിരണ്‍ കുമാര്‍ പറഞ്ഞു. ഇന്ത്യയുടെ രണ്ടാം ചൊവ്വായാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു ചരിത്രദൗത്യത്തിന് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്.

Next Story