Quantcast

ആപ്പിള്‍ ഐഫോണ്‍ ഉത്പാദനം കുറയ്ക്കുന്നു

MediaOne Logo

Khasida

  • Published:

    2 May 2018 9:40 PM IST

ആപ്പിള്‍ ഐഫോണ്‍ ഉത്പാദനം കുറയ്ക്കുന്നു
X

ആപ്പിള്‍ ഐഫോണ്‍ ഉത്പാദനം കുറയ്ക്കുന്നു

ഈ വര്‍ഷം ആപ്പിളിന്റെ ഓഹരികളില്‍ 0.89 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്

പുതുവര്‍ഷത്തില്‍ ആപ്പിള്‍ ഐഫോണ്‍ ഉത്പാദനം കുറയ്ക്കുന്നു. വില്‍പനയിലെ ഇടിവു മൂലം 2017 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം ഐഫോണ്‍ ഉത്പാദനം 10 ശതമാനം കുറക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.

ഡിസംബര്‍ 19 മുതല്‍ 25 വരെയുള്ള കാലയളവില്‍ ഐഫോണിന്റെയും ഐപാഡിന്റെയും വില്‍പനയില്‍ 44 ശതമാനത്തിന്റെ കുറവുണ്ടായി. ഇതാണ്​ഉത്പാദനം കുറക്കുന്നതിലേക്ക് ആപ്പിളിനെ നയിച്ചതെന്നാണ്​ സൂചന. യാഹൂവിലെ ഉടമസ്ഥതയിലുള്ള റിസര്‍ച്ച്​ സ്ഥാപനം ഫ്ലൂരിയാണ്​വാര്‍ത്ത പുറത്ത്​ വിട്ടിരിക്കുന്നത്​. ഡിസംബര്‍ 19 മുതൽ 25 വരെയുള്ള കാലയളവില്‍ ​ഐഫോണിന്റെയും ഐപാഡിന്റെയും വില്‍പനയില്‍ 44 ശതമാനത്തിന്റെ കുറവാണ്​ഉണ്ടായിരിക്കുന്നത്​. ഇതാണ്​ഉത്പാദനം കുറക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നാണ്​സൂചന. കഴിഞ്ഞ വര്‍ഷവും ജനുവരി മുതല്‍ മാര്‍ച്ച്​വരെയുള്ള കാലയളവില്‍​ഐഫോണുകളുടെ ഉത്പ്പാദനം 30 ശതമാനം കുറച്ചിരുന്നു. ഈ വര്‍ഷം ആപ്പിളിന്റെ ഓഹരികളില്‍ 0.89 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ആപ്പിള്‍ തയ്യാറായില്ല.

Next Story