Quantcast

ചന്ദ്രനിലേക്ക് വിനോദയാത്ര പോകാം...

MediaOne Logo

Alwyn K Jose

  • Published:

    5 May 2018 11:41 PM IST

ചന്ദ്രനിലേക്ക് വിനോദയാത്ര പോകാം...
X

ചന്ദ്രനിലേക്ക് വിനോദയാത്ര പോകാം...

പദ്ധതി പ്രാവര്‍ത്തികമായാല്‍ ഇത് ബഹിരാകാശ ടൂറിസം രംഗത്ത് സ്വകാര്യ മേഖലയിലെ ആദ്യ കാല്‍വെപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന നേട്ടമായിരിക്കും.

ചന്ദ്രനിലേക്കുള്ള ആദ്യത്തെ വിനോദയാത്ര 2018 ല്‍ ആയിരിക്കുമെന്ന് സ്വകാര്യ ബഹിരാകാശ ഏജന്‍സി സ്പേസ് എക്സ്. നാസ വികസിപ്പിക്കുന്ന ബഹിരാകാശ വാഹനത്തിലായിരിക്കും ഉല്ലാസയാത്ര. പദ്ധതി പ്രാവര്‍ത്തികമായാല്‍ ഇത് ബഹിരാകാശ ടൂറിസം രംഗത്ത് സ്വകാര്യ മേഖലയിലെ ആദ്യ കാല്‍വെപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന നേട്ടമായിരിക്കും.

ചൊവ്വയിലേക്ക് സഞ്ചാരികളെ എത്തിക്കാനായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എലോണ്‍ മസ്കിന്റെ കമ്പനിയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഉല്ലാസയാത്രയാണ് സ്പേസ് എക്സ് ഒരുക്കുന്നത്. ചന്ദ്രനിലേക്ക് ടൂറിസ്റ്റുകളെ അയക്കുകയെന്ന സ്പേസ് എക്സിന്റെ പദ്ധതിയാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. സ്പേസ് എക്സിന്റെ സിഇഒ ഇലോണ്‍ മസ്കാണ് ഇക്കാര്യം പുറത്തു വിട്ടത്. രണ്ടു പേര്‍ യാത്രക്ക് തയ്യാറായിട്ടുണ്ടെന്നും നല്ലൊരു തുക ഇവര്‍ പ്രതിഫലമായി നല്‍കിയിട്ടുണ്ടെന്നും വിവരം പുറത്തു വിട്ട എലോണ്‍ മസ്ക് പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ അയക്കാനുള്ള പദ്ധതിയും സ്പേസ് എക്സിനുണ്ട്. 2018 മധ്യത്തോടെ ഇത് പ്രാവര്‍ത്തികമാക്കാനാണ് പരിപാടി. ഇതിന് ആറ് മാസങ്ങള്‍ക്ക് ശേഷം ചാന്ദ്ര ദൌത്യം നടക്കുമെന്ന് മസ്ക് പറഞ്ഞു.

രണ്ടു പേരടങ്ങുന്ന യാത്രികസംഘത്തിന് ഭൂമിയില്‍ നിന്നു ചന്ദ്രോപരിതലത്തിലെത്താന്‍ 4,80,000 ലക്ഷം മുതല്‍ 6,40,000 കിലോമീറ്റര്‍ വരെയാണ് യാത്ര ചെയ്യേണ്ടി വരിക. ചന്ദ്രനിലേക്ക് ഉല്ലാസ യാത്ര പോകുന്ന ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് ഈ വര്‍ഷമവസാനം പരീക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. അരനൂറ്റാണ്ട് മുമ്പ് നടന്ന അപ്പോളോ ദൌത്യമാണ് ചന്ദ്രനിലേക്ക് നടന്ന അവസാന പര്യവേഷ യാത്ര.

Next Story