ഇനി ഗൂഗിള്‍ തെളിയും, കൂടുതല്‍ ജാഗ്രതയോടെ... പലതും നീക്കം ചെയ്യുന്നു...

ഇനി ഗൂഗിള്‍ തെളിയും, കൂടുതല്‍ ജാഗ്രതയോടെ... പലതും നീക്കം ചെയ്യുന്നു...
ഇവ ചോര്‍ന്നാലോ ഹാക്ക് ചെയ്യപ്പെട്ടാലോ ഉണ്ടായേക്കാവുന്ന അപകടം മുന്‍നിര്‍ത്തിയാണ് ഗൂഗിളിന്റെ തീരുമാനം.
സെര്‍ച്ച് റിസള്‍ട്ടില്‍ നിന്ന് സ്വകാര്യവ്യക്തികളുടെ അതീവ രഹസ്യ വിവരങ്ങളും മെഡിക്കല്‍ വിവരങ്ങളും ഗൂഗിള്‍ ഒഴിവാക്കുന്നു. ഇവ ചോര്‍ന്നാലോ ഹാക്ക് ചെയ്യപ്പെട്ടാലോ ഉണ്ടായേക്കാവുന്ന അപകടം മുന്‍നിര്‍ത്തിയാണ് ഗൂഗിളിന്റെ തീരുമാനം. മെഡിക്കല്‍ റെക്കോര്‍ഡുകള്‍ നീക്കുന്ന നടപടി ഗൂഗിള്‍ ആരംഭിച്ചു.

സ്വകാര്യ വിവരങ്ങള്‍ സംബന്ധിച്ച ഗൂഗിള്‍ നയം മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സ്വകാര്യവ്യക്തികളുടെ അതീവ രഹസ്യ വിവരങ്ങളും മെഡിക്കല്‍ വിവരങ്ങളും ഇനി ഗൂഗിളില്‍ ലഭ്യമാകില്ല. അപ്‌ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ സാധിക്കില്ല. തിരിച്ചറിയല്‍ നമ്പറുകള്‍, ബാങ്ക് അക്കൌണ്ട് നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, ഒപ്പിന്റെ ചിത്രങ്ങള്‍ തുടങ്ങിയ വിവരങ്ങളും സെര്‍ച്ച് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. ഇത്തരം വിവരങ്ങള്‍ ചോരുന്നത് വ്യക്തികള്‍ക്ക് ഉണ്ടാക്കുന്ന സാമ്പത്തിക - മാനസിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നടപടി. കഴിഞ്ഞ ഡിസംബറില്‍ ഒരു ഇന്ത്യന്‍ പാത്തോളജി ലാബ് അപ്‌ലോഡ് ചെയ്തത് 43000 വ്യക്തികളുടെ മെഡിക്കല്‍ വിവരങ്ങളാണ്. രോഗികളുടെ പേരും എച്ച്ഐവി ബ്ലഡ് ടെസ്റ്റിന്റെ റിസള്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങളുമൊക്കെയാണ് ഇതില്‍ നല്‍കിയിരുന്നത്. ഇതും ഗൂഗിള്‍ നീക്കം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുളള വ്യാജവാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വ്യാപകമായി പ്രചരിക്കുന്നത് ഗൂഗിള്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോളിസിയില്‍ മാറ്റം വരുത്തുന്നത്. എന്നാല്‍ ഇതേ വിവരങ്ങള്‍ മറ്റ് സെര്‍ച്ച് എന്‍ജിന്‍ വഴിയോ നേരിട്ട് സൈറ്റുകള്‍ വഴിയോ ലഭ്യമാകും എന്നതാണ് മറ്റൊരു വസ്തുത. 2015ലാണ് ഇതിന് മുമ്പ് ഗൂഗിള്‍ ഇത്തരത്തില്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ നീക്കം ചെയ്തിട്ടുള്ളത്. വ്യക്തികളുടെ അനുമതി ഇല്ലാതെ നഗ്നചിത്രങ്ങളോ, ലൈംഗിക ചുവയുള്ള ചിത്രങ്ങളോ അപ്‌ലോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും ഒഴിവാക്കിക്കൊണ്ടായിരുന്നു അത്.
Adjust Story Font
16

