തീവ്രവാദത്തെയും വിദ്വേഷപ്രസംഗത്തെയും നേരിടാന്‍ പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്

തീവ്രവാദത്തെയും വിദ്വേഷപ്രസംഗത്തെയും നേരിടാന്‍ പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്
തീവ്രവാദം, വിദ്വേഷപ്രസംഗം എന്നിവ വരുന്ന ഒരാഴ്ചക്കിടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് ഫേസ്ബുക്ക് വിശദീകരണം.
തീവ്രവാദത്തെയും വിദ്വേഷപ്രസംഗത്തെയും നേരിടാന്‍ പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്. ഇതിന്റെ ഭാഗമായി പ്രാദേശിക സംഘടനകളെ പരിശീലിപ്പിക്കാനും ഫണ്ട് ചെയ്യാനും യുകെ മുന്‍കൈയെടുത്താണ് പദ്ധതി ആവിഷ്കരിക്കുന്നത്.
തീവ്രവാദം, വിദ്വേഷപ്രസംഗം എന്നിവ വരുന്ന ഒരാഴ്ചക്കിടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് ഫേസ്ബുക്ക് വിശദീകരണം. യുകെ ഓണ്‍ലൈന്‍ സിവില്‍ ഡിറേറ്റ് ഇനിഷ്യേറ്റീവ് പ്രാരംഭഘട്ടത്തിലെ പങ്കാളികള്‍. ഇമാംസ് ഓണ്‍ലൈനും ജോ കോക്സ് ഫൌണ്ടേഷനും പദ്ധതിയുമായ സഹകരിക്കും. തീവ്രവാദ പ്രചരണങ്ങളോട് പ്രതികരിക്കാതിരുന്ന ഫേസ്ബുക്ക് നടപടി വ്യാപക വിമര്‍ശങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. ഫേസ്ബുക്ക് വഴിയുള്ള ഇത്തരം പ്രചാരണങ്ങളെ ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് ഫേസ് ബുക്ക് ചൂഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂറോപ്പിലെങ്ങും തീവ്രവാദ പ്രചരണങ്ങളുടെ ഭാഗമായി വലിയ വിമര്‍ശം ടെക്നോളജി കന്പനികള്‍ നേരിട്ടിരുന്നു. പ്രത്യേകിച്ച് ഫേസ്ബുക്കിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. വിദ്വേഷപ്രസംഗം, തെറ്റായ വര്‍ത്ത എന്നിവ പ്രചരിപ്പിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് 44 മില്യണ്‍ ഡോളര്‍ പിഴ ചുമത്തുന്ന ബില്‍ ജര്‍മനി പാസാക്കിയിരുന്നു. ലണ്ടന്‍ ബ്രിഡ്ജില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ നിയമം വേണമെന്ന് ബ്രിട്ടണ്‍ പ്രധാനമന്ത്രി തെരേസ മെ പറഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഫ്രഞ്ച് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്റര്‍നെറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട് ക്യാപെയ്ന്‍ തന്നെ നടത്താന്‍ ഇരുവരും തീരുമാനിച്ചിരുന്നു.
Adjust Story Font
16

