ഐ.ടി രംഗത്ത് കേരളം മുന്നേറുന്നതായി ഗൂഗിള്‍ ഇന്ത്യ എം ഡി

ഐ.ടി രംഗത്ത് കേരളം മുന്നേറുന്നതായി ഗൂഗിള്‍ ഇന്ത്യ എം ഡി
സംസ്ഥാനത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ഹബ്ബ് കോഴിക്കോട് നിലവില്‍ വന്നു
സംസ്ഥാനത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ഹബ്ബ് കോഴിക്കോട് നിലവില്‍ വന്നു. യുഎല്‍ സൈബര്‍ പാര്‍ക്കിലെ ഹബ്ബിന്റെ ഉദ്ഘാടനം ഗൂഗിള്‍ ഇന്ത്യ എം.ഡി -രാജന്‍ ആനന്ദന്‍ നിര്‍വഹിച്ചു. വിവര സാങ്കേതിക രംഗത്ത് കേരളം ഏറെ മുന്നോട്ട് പോയതായി രാജന്‍ ആനന്ദന്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് മോബിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ഹബ്ബ് സ്ഥാപിച്ചത്. ഐടി വകുപ്പിന്റെയും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും സഹകരണത്തോടെയാണ് സംരഭം. മൊബൈല്‍ ടെക്നോളജിയില്‍ വലിയ കുതിപ്പുണ്ടാക്കാനാകുമെന്ന് ഗൂഗിള്‍ ഇന്ത്യ എംഡി രാജന്‍ ആനന്ദന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി സമഗ്രനയം ആവിഷ്ക്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംസ്ഥാന ഐ.ടി സെക്രട്ടറി എം.ശിവശങ്കരന്‍ അടക്കം ഉള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Adjust Story Font
16

