വനിത സ്ഥാനാര്‍ഥികളുടെ ഫോട്ടോ നല്‍കാതെ എസ്എഫ്ഐ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

വനിത സ്ഥാനാര്‍ഥികളുടെ ഫോട്ടോ നല്‍കാതെ എസ്എഫ്ഐ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
പേരിനൊപ്പം രണ്ട് പൂമ്പാറ്റകളുടെയെങ്കിലും ഫോട്ടോ നല്‍കാമായിരുന്നു, ഇവരെന്താ എസ്എഫ്ഐക്കാരല്ലേ തുടങ്ങി രസകരമായ ചോദ്യങ്ങളാണ് ഫേസ്ബുക്കിലും മറ്റും ഫോട്ടോ ഷെയര്‍ ചെയ്തവര്‍ എസ്എഫ്ഐ നേതൃത്വത്തോട്

കോളെജ് തെരഞ്ഞെടുപ്പില്‍ മനോഹരമായ പോസ്റ്ററുകള്‍ ഇറങ്ങുക പതിവാണ്. പൊതുതെരഞ്ഞെടുപ്പിനെ വെല്ലുന്ന പോസ്റ്ററുകളും ആശയങ്ങളുടെ പലപ്പോഴും ക്യാമ്പസുകളില്‍ നിന്നും ഉയര്‍ന്നുവരാരുമുണ്ട്. എന്നാല്‍ സിപിഎമ്മിന്‍റെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയുടെ രണ്ട് തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കുട്ടി സഖാക്കളുടെ പേരുകളും സ്ഥാനവും വ്യക്തമാക്കുന്ന പോസ്റ്ററില്‍ പക്ഷേ വനിത സ്ഥാനാര്‍ഥികളുടെ ഫോട്ടോ കൊടുത്തിട്ടില്ല. വൈസ് ചെയര്‍മാന്‍, ജോയിന്‍റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് വനിത പ്രതിനിധികള്‍ മത്സരിക്കുന്നത്. സജ്‍ല, ജിസ്ന എന്നീ പേരുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഫോട്ടോ ഒഴിവാക്കിയാണ് പോസ്റ്റര്‍. മറ്റൊരു പോസ്റ്ററിലാകട്ടെ വനിത സ്ഥാനാര്‍ഥികളുടെ ഫോട്ടോകള്‍ക്ക് പകരം പ്രതീകാത്മക ഫോട്ടാകളാണ് ഉള്ളത്, വനിതകള്‍ക്കു നേരെയുള്ള വിവേചനത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ കുത്തക അവകാശികളായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന എസ്എഫ്ഐ യുടെ ഈ നിലപാടിനെ കണക്കിന് പരിഹസിച്ചാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം വിവാദമായതോടെ വനിത സ്ഥാനാര്‍ഥികളുടെ ഫോട്ടായുമായി പുതിയ പോസ്റ്റര്‍ രംഗത്തിറക്കി എസ്എഫ്ഐ മുഖംരക്ഷിച്ചു.
പേരിനൊപ്പം രണ്ട് പൂമ്പാറ്റകളുടെയെങ്കിലും ഫോട്ടോ നല്‍കാമായിരുന്നു, ഇവരെന്താ എസ്എഫ്ഐക്കാരല്ലേ തുടങ്ങി രസകരമായ ചോദ്യങ്ങളാണ് ഫേസ്ബുക്കിലും മറ്റും ഫോട്ടോ ഷെയര്‍ ചെയ്തവര്‍ എസ്എഫ്ഐ നേതൃത്വത്തോട് ചോദിക്കുന്നത്. എസ്എഫ്ഐ നേതൃത്വമാകട്ടെ ഇതിനോട് പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല.
തല താണു പോകുന്നു.
Posted by Tony Jose K on Monday, October 17, 2016
SALAFI FEDERATION OF INDIA Still they pretend that they are "progressive" My foot...
由 Abhilash G Nair 貼上了 2016年10月17日
Adjust Story Font
16

