Quantcast

ഗൂഗിളില്‍ ജോലിക്കായി കത്തയച്ച ഏഴുവയസുകാരിക്ക് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയുടെ മറുപടി

MediaOne Logo

Ubaid

  • Published:

    15 May 2018 5:43 PM IST

ഗൂഗിളില്‍ ജോലിക്കായി കത്തയച്ച ഏഴുവയസുകാരിക്ക് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയുടെ മറുപടി
X

ഗൂഗിളില്‍ ജോലിക്കായി കത്തയച്ച ഏഴുവയസുകാരിക്ക് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയുടെ മറുപടി

ഗൂഗിളിനോടുള്ള മകളുടെ താല്‍പര്യം കണക്കിലെടുത്ത് ക്‌ളോയുടെ പിതാവാണ് കത്തയക്കുവാന്‍ പ്രോത്സാഹനം നല്‍കിയത്

യു.കെ.സ്വദേശിനിയായ ഏഴുവയസുകാരി കോളെ ബ്രിഡ്ജ് വാട്ടര്‍ ജോലിക്കായി ഗൂഗിളിലേക്ക് തന്റെ കുഞ്ഞു കൈപ്പടയില്‍ കത്തെഴുതി അയച്ചു. എന്നാല്‍ കത്തിന് മറുപടിയുമായി ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ തന്നെ രംഗത്തുവന്നു. കമ്പ്യൂട്ടറും ടാബ്ലെറ്റ് ഗെയിമുകളും ഇഷ്ടപ്പെടുന്ന തനിക്ക് ഗൂഗിളില്‍ ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ ചോക്ലേറ്റ് ഫാക്ടറി നടത്തണമെന്നും ഒളിമ്പിക്‍സില്‍ നീന്തലില്‍ പങ്കെടുക്കണമെന്നും ക്‌ളോ കത്തില്‍ പറയുന്നു. ഗൂഗിളിനോടുള്ള മകളുടെ താല്‍പര്യം കണക്കിലെടുത്ത് ക്‌ളോയുടെ പിതാവാണ് കത്തയക്കുവാന്‍ പ്രോത്സാഹനം നല്‍കിയത്.

കുഞ്ഞു ക്‌ളോക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള കത്തില്‍ പരിശ്രമങ്ങള്‍ തുടരുവാനും സ്വപ്‌നങ്ങളെ പിന്തുടരുവാനും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഗൂഗിളിനെ വീണ്ടും സമീപിക്കുവാനും സുന്ദര്‍ പിച്ചൈ എഴുതി.

Next Story