Quantcast

തകര്‍പ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്ലും:ദിവസവും രണ്ടു ജിബി സൗജന്യ ഡാറ്റ 

MediaOne Logo

Rishad

  • Published:

    18 May 2018 5:36 AM IST

തകര്‍പ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്ലും:ദിവസവും രണ്ടു ജിബി സൗജന്യ ഡാറ്റ 
X

തകര്‍പ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്ലും:ദിവസവും രണ്ടു ജിബി സൗജന്യ ഡാറ്റ 

339 രൂപക്ക് ദിവസവും 2 ജിബി ത്രീജി ഡാറ്റയാണ് ബിഎസ്.എന്‍.എല്‍ സൗജന്യമായി നല്‍കുന്നത്. പുറമെ ഏത് നെറ്റുവര്‍ക്കിലേക്കും 25 മിനുറ്റ് സൗജന്യ കോള്‍ ലഭിക്കും.

ജിയോക്ക് പിന്നാലെ ഓഫര്‍ പെരുമഴയില്‍ ബി.എസ്.എന്‍.എല്ലും. 339 രൂപക്ക് ദിവസവും 2 ജിബി ത്രീജി ഡാറ്റയാണ് ബിഎസ്.എന്‍.എല്‍ സൗജന്യമായി നല്‍കുന്നത്. പുറമെ ഏത് നെറ്റുവര്‍ക്കിലേക്കും 25 മിനുറ്റ് സൗജന്യ കോള്‍ ലഭിക്കും. എന്നാല്‍ ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്കിലേക്ക് പൂര്‍ണമായും സൗജന്യമായിരിക്കും .28 ദിവസമാണ് കാലാവധി. ഒരു ദിവസം 2 ജിബി എന്നത് നിലവിലെ മികച്ച ഓഫറാണെന്നാണ് ബിഎസ്.എന്‍.എല്‍ അറിയിക്കുന്നത്. മൂന്നു മാസത്തേക്കാണ് നിലവില്‍ ഓഫര്‍ നല്‍കുന്നതെന്നും ബിഎസ്എന്‍.എല്‍ മേധാവി വ്യക്തമാക്കി.

ഏപ്രില്‍ ഒന്നു മുതല്‍ 303 രൂപക്ക് ഒരു ജിബി ഫോര്‍ജി ഡാറ്റയും ഏത് നെറ്റുവര്‍ക്കിലേക്കും സൗജന്യ കോളുമാണ് ജിയോ നല്‍കുന്നത്. ഈ ഓഫര്‍ ലഭ്യമാവണമെങ്കില്‍ 99 രൂപയുടെ മെമ്പര്‍ഷിപ്പ് എടുക്കണം. എന്നാല്‍ മെമ്പര്‍ഷിപ്പ് എടുക്കണമൊന്നും ബി.എസ്.എന്‍.എല്‍ പറയുന്നില്ല.

Next Story