മുന്നറിയിപ്പ്! ഹാക്കര്‍മാര്‍ ആപ്പിളിനെതിരെ; ആദ്യത്തെ അപകടകരമായ മാക് റാന്‍സംവെയര്‍ കാമ്പെയിന്‍ വ്യാപിക്കുന്നു

മുന്നറിയിപ്പ്! ഹാക്കര്‍മാര്‍ ആപ്പിളിനെതിരെ; ആദ്യത്തെ അപകടകരമായ മാക് റാന്‍സംവെയര്‍ കാമ്പെയിന്‍ വ്യാപിക്കുന്നു
ഏറ്റവും സുരക്ഷിതമെന്ന ഖ്യാതിയുള്ള ആപ്പിളിനെ ആദ്യമായി റാന്‍സംവെയര്‍ പിടികൂടി. ആപ്പിളിന്റെ മാകിനെയാണ് അതീവ അപകടകാരിയായ സോഫ്റ്റ്‍വെയര്‍ റാന്‍സംവെയറ് അക്രമിച്ചത്. റാന്‍സംവെയര്‍ കാമ്പെയിന്‍ ഭീതിതമായ വേഗതയില്‍ വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

എന്താണ് റാന്‍സംവെയര്‍?
റാന്‍സംവെയര്‍ ഒരു സോഫ്റ്റ്‍വെയറാണ് ഇത് ഉപയോഗിച്ച് ഹാക്കര്‍മാര്‍ കംപ്യൂട്ടറില്‍ കടന്ന് കൂടി സിസ്റ്റത്തിലെ മുഴവന്‍ ഡാറ്റയും ഉപയോക്താവിന് മനസിലാകാത്ത വിധം എന്‍ക്രിപ്റ്റ് ചെയ്യുകയോ പിടിച്ച് വെക്കുകയോ ചെയ്യും തുടര്‍ന്ന് ഡാറ്റകള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ മോചന ദ്രവ്യം ആവശ്യപ്പുടും.
ഏറ്റവും അപകടകരമായ വൈറസ് സേഫ്റ്റ്‍വെയറുകളുടെ കൂട്ടത്തിലാണ് റാന്‍സംവെയറിനെ കണക്കാക്കുന്നത്. ഒരേ സമയം സാമ്പത്തികമായും സ്വകാര്യ ഡാറ്റകള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടമാണ് ഇതിന്റ അക്രമണം മൂലം ഉപഭോക്തവിനുണ്ടാകുന്നത്.
എങ്ങനെ ഇത് കംപ്യൂട്ടറിലെത്തുന്നു?
ഏത് രൂപത്തിലും ഏത് വഴിയിലൂടെയും റാന്‍സംവെയറുകള്‍ കംപ്യൂട്ടറില്‍ കടന്ന് കൂടാം.
പലപ്പോഴും അനാവശ്യവും അപകടകരമായ വെബ്‍സൈറ്റിലൂടെയോ, പ്രോഗ്രാമിലൂടെയോ, ഇമെയിലില്‍ അറ്റാച്ച ചെയ്തോ, കംപ്യൂട്ടറില്‍ കേറിപ്പറ്റാം. ഉപയോക്താക്കള്‍ സാധാരണ വെബ്‍സൈറ്റോ പ്രോഗ്രമോ ആണെന്ന കരുതി തുറക്കുമ്പോളാണ് അപകടകരമായ കോടുകളോടെ സോഫ്റ്റ്‍വെയര്‍ സിസ്റ്റത്തിലെത്തുന്നത്.
ഉപഭോക്താക്കള്‍ക്ക് പരിചിതമല്ലാത്തതോ ശരിയായതാണെന്ന് ഉറപ്പില്ലാത്തതോ ആയ ലിങ്കുകളിലും വെബ്‍സൈറ്റുകളിലും ക്ലിക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ ഈ അപകടകാരിയെ ഒരു പരിധി വരെ അകറ്റി നിര്‍ത്താനാവും.
Adjust Story Font
16