Quantcast

2017ല്‍ ഇന്ത്യയിലെ ടോപ് ഗൂഗിള്‍ ട്രെന്‍ഡുകള്‍

MediaOne Logo
2017ല്‍ ഇന്ത്യയിലെ ടോപ് ഗൂഗിള്‍ ട്രെന്‍ഡുകള്‍
X

2017ല്‍ ഇന്ത്യയിലെ ടോപ് ഗൂഗിള്‍ ട്രെന്‍ഡുകള്‍

2017ലെ ഇന്ത്യയിലെ ഗൂഗിള്‍ ട്രെന്‍ഡിങ്ങുകള്‍ പുറത്ത്

2017ല്‍ ഇന്ത്യക്കാര്‍ പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2. ഈ വര്‍ഷത്തെ ടോപ് ട്രെന്‍ഡിങ് സേര്‍ച്ചില്‍ ഒന്നാമതും ബാഹുബലിയാണ്. 2017 അവസാനിക്കാനിരിക്കെ ഗൂഗിള്‍ ഇന്ത്യ പുറത്തുവിട്ടതാണ് ഈ കണക്ക്. ബാഹുബലിക്ക് പിന്നാലെ ലൈവ് ക്രിക്കറ്റ് സ്‌കോറും ഐ.പിഎല്ലുമാണ് ഏറ്റവും കൂടുതല്‍ തെരഞ്ഞത്.

ഈ വര്‍ഷം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രമായിരുന്നു ബാഹുബലി2. ഏപ്രിലില്‍ ആയിരുന്നു റിലീസ്. 2017ലെ ട്വിറ്ററിലെ ട്രെന്‍ഡിങ് ഹാഷ്ടാഗുകളില്‍ ഒന്നാം സ്ഥാനത്തും ബാഹുബലി2 ആയിരുന്നു. ഭാഷാ വ്യത്യാസമില്ലാതെ ബാഹുബലി മികച്ച പ്രതികരണമാണ് നേടിയത്. ആദ്യ പത്ത് ടോപ് ട്രെന്‍ഡിങ്ങില്‍ ബോളിവുഡില്‍ നിന്നുള്ള ആറ് സിനിമകളുണ്ട്.

ബാഹുബലിക്ക് ശേഷം ആമിര്‍ ഖാന്റെ ദംഗല്‍ ആണ് ടോപ് ട്രെന്‍ഡിങ്ങിലുള്ള ബോളിവുഡ് സിനിമ. വരുണ്‍ ധവാന്‍ ആലിയ ഭട്ട് എന്നിവര്‍ അഭിനയിച്ച ബദ്രിനാഥ് കി ദുല്‍ഹനിയ, അര്‍ജുണ്‍ കപൂര്‍ നായകനായ ഹാഫ് ഗേള്‍ഫ്രണ്ട്, തുടങ്ങിയവയാണ് അവ. ജിഎസ്ടി, സിബിഎസ്ഇ റിസള്‍ട്ട്, യുപി ഇലക്ഷന്‍ എന്നിവയും 2017ല്‍ ഇന്ത്യക്കാര്‍ തെരഞ്ഞതില്‍ മുന്‍പന്തിയിലുണ്ട്.

Next Story