Quantcast

ഐ ഫോണ്‍ 7 ഒക്ടോബര്‍ ഏഴിന് ഇന്ത്യയിലെത്തും, വില ഔദ്യോഗികമായി പ്രഖ്യാപിച്ചു

MediaOne Logo

Damodaran

  • Published:

    26 May 2018 9:24 PM GMT

ഐ ഫോണ്‍ 7 ഒക്ടോബര്‍ ഏഴിന് ഇന്ത്യയിലെത്തും, വില ഔദ്യോഗികമായി പ്രഖ്യാപിച്ചു
X

ഐ ഫോണ്‍ 7 ഒക്ടോബര്‍ ഏഴിന് ഇന്ത്യയിലെത്തും, വില ഔദ്യോഗികമായി പ്രഖ്യാപിച്ചു

32 ജിബി ഫോണിനാണ് 60,000 രൂപ വിലയുള്ളത്. 128 ജിബി ഫോണിന്‌ 70,000 രൂപയും 256 ജിബി പതിപ്പിന് 80,000 രൂപയുമാണ് ...

മൊബൈല്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐ ഫോണ്‍ 7 ഒക്ടോബര്‍‌ ഏഴിന് ഇന്ത്യയിലെത്തും. തങ്ങളുടെ ഔദ്യോഗിക ഇന്ത്യന്‍ വെബ്സൈറ്റിലൂടെ ആപ്പിള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 60,000 രൂപയാണ് ഐ ഫോണ്‍ 7ന്‍റെ പ്രാഥമിക വില. 32 ജിബി ഫോണിനാണ് 60,000 രൂപ വിലയുള്ളത്. 128 ജിബി ഫോണിന്‌ 70,000 രൂപയും 256 ജിബി പതിപ്പിന് 80,000 രൂപയുമാണ് വില.

ഐ ഫോണ്‍ 7 പ്ലസും ഒക്ടോബര്‍ ഏഴിന് ഇന്ത്യന്‍ വിപണിയിലെത്തും. 32ജിബിക്ക് 72.000 രൂപയും 128 ജിബിക്ക് 82,000 രൂപയും 256 ജിബിക്ക് 92,000 രൂപയുമാണ് വില. ആപ്പിളിന്‍റെ ഏറ്റവും പുതിയ എ10 ഫ്യൂഷന്‍ ചിപ്സെറ്റ് ഉപയോഗിച്ചാണ് ഇരു ഫോണുകളും പ്രവര്‍ത്തിക്കുക.


ഐഫോണ്‍ 6എസിനെ അപേക്ഷിച്ച് ഐഫോണ്‍ 7ന്‍റെ 32ജിബി പതിപ്പിന് 2,000 രൂപ വില കുറവുണ്ട്.

TAGS :
Next Story