Quantcast

ആപ്പിളില്‍ നിന്നും 'ചോര്‍ന്ന' ഐമിറര്‍ വീഡിയോ വൈറലാവുന്നു

MediaOne Logo

Trainee

  • Published:

    28 May 2018 7:13 PM IST

ആപ്പിളില്‍ നിന്നും ചോര്‍ന്ന ഐമിറര്‍ വീഡിയോ വൈറലാവുന്നു
X

ആപ്പിളില്‍ നിന്നും 'ചോര്‍ന്ന' ഐമിറര്‍ വീഡിയോ വൈറലാവുന്നു

ടെക് ഭീമന്‍മാരായ ആപ്പിള്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു കണ്ണാടി പുറത്തിറക്കാന്‍ പോകുന്നത്രേ.


ആപ്പിളില്‍ നിന്നും ചോര്‍ന്നുവെന്ന് കരുതുന്ന ഒരു വീഡിയോ ആണ് ടെക് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ടെക് ഭീമന്‍മാരായ ആപ്പിള്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു കണ്ണാടി പുറത്തിറക്കാന്‍ പോകുന്നത്രേ. എന്നാല്‍ ഇത് സംബന്ധിച്ച ആപ്പിളിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെയും വന്നിട്ടില്ല.

ഒറ്റ നോട്ടത്തില്‍ ഒരു സാധാരണ കണ്ണാടിയായി തോന്നുന്ന ഈ ഉപകരണത്തിന് ഐ മിറര്‍ എന്നാണ് ആപ്പിള്‍ പ്രേമികള്‍ നല്‍കിയിരിക്കുന്ന ഓമനപ്പേര്. ആപ്പിളില്‍ നിന്ന് 'ചോര്‍ന്നു' എന്നു കരുതുന്ന വീഡിയോയിലാണ് പുതിയ ഉപകരണത്തെ പറ്റിയുള്ള വിവരങ്ങള്‍ ഉള്ളത്. ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 10 തന്നെയാണ് ഇതിലും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാധാരണ കണ്ണാടിയായി മാത്രം കാണുന്ന ഈ ഉപകരണത്തില്‍ ടിവി അടക്കമുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിരവധി ആപ്ലിക്കേഷനുകളുടെ ഐക്കണുകള്‍ കണ്ണാടിയില്‍ കാണാം. ഒരു ചെറിയ ടച്ചിലൂടെ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഫേസ് ബുക്ക് ലൈവും സെല്‍ഫിയും വീഡിയോ കോളിങിനും സഹായിക്കുന്ന തരത്തിലാണ് കാമറ. 45 സെക്കന്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ ഉപകരണം ഓട്ടോമാറ്റിക്കായി ഗുഡ്ബൈ മോഡിലാകും.

ന്യൂയോര്‍ക്കില്‍ നിന്നുള്ള റഫീല്‍ ഡൈമെക്ക് ആണ് ഇതിന്റെ ഡിസൈനര്‍. ഈ അത്ഭുത ഉപകരണത്തിന്റെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. എന്തൊക്കെയാണെങ്കിലും, ഇത്തരമൊരു ഉപകരണത്തെ പറ്റി ആപ്പിള്‍ ഇതുവരെയും ഒരു ഔദ്യോഗിക വിശദികരണം നല്‍കിയിട്ടില്ല.

Next Story