മിസൈല്‍ അഗ്നി -5 പരീക്ഷണം വിജയകരം

മിസൈല്‍ അഗ്നി -5 പരീക്ഷണം വിജയകരം
ആണവ വാഹക ശേഷിയുള്ള അഗ്നി - 5ന്റെ നാലാമത്തെ വിക്ഷേപണമായിരുന്നു ഇത്.
ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി -5 പരീക്ഷണം വിജയകരം. ഒഡീഷയിലെ കലാം ദ്വീപില്‍ നിന്നാണ് അണുവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷിച്ചത്. അയ്യായിരം കിലോമീറ്ററാണ് അഗ്നിയുടെ ആക്രമണ പരിധി. 17 മീറ്റര്‍ നീളവും 2 മീറ്റര്‍ വിസ്താരവുമാണ് അഗ്നി 5 നുള്ളത്. 50 ടണ്‍ ഭാരവാഹക ശേഷിയും മിസൈലിനുണ്ട്. ഏഷ്യ വന്‍കര പൂര്‍ണമായും, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും അഗ്നിയുടെ പരിധിയില്‍ വരും.
ആണവ വാഹക ശേഷിയുള്ള അഗ്നി - 5ന്റെ നാലാമത്തെ വിക്ഷേപണമായിരുന്നു ഇത്. 2012 ഏപ്രിലിലാണ് ഇന്ത്യ ആദ്യമായി അഗ്നി അഞ്ച് പരീക്ഷിച്ചത്. പിന്നീട് 2013 സെപ്റ്റംബറിലും, 2015 ജനുവരിയിലും പരീക്ഷണം ആവര്‍ത്തിച്ചു.
Next Story
Adjust Story Font
16

