മരം മുറിക്കാന്‍ പേപ്പര്‍!

മരം മുറിക്കാന്‍ പേപ്പര്‍!
നേരത്തെയും നമുക്ക് ചുറ്റുമുള്ള സാധാരണ വസ്തുക്കള്‍ ഉപയോഗിച്ച് അസാധാരണ വസ്തുക്കള്‍ നിര്‍മ്മിച്ച് ജോണ്‍ ഇല്യാഡിസ് ഞെട്ടിച്ചിട്ടുണ്ട്.
ഗ്രീസുകാരനായ ജോണ്‍ ഇല്യാഡിസാണ് മൂര്‍ച്ചയേറിയ ബ്ലേഡ് ആയി പേപ്പറിനെ ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുന്നത്. മരം, പ്ലാസ്റ്റിക്, അക്രലിക് തുടങ്ങി കനമേറിയ പലതും വെറും പേപ്പറുകൊണ്ട് നിര്‍മ്മിച്ച ബ്ലേഡ് കൊണ്ട് മുറിക്കുന്നു. തന്റെ യുട്യൂബ് ചാനലില്‍ ജോണ്‍ ഇതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നേരത്തെയും നമുക്ക് ചുറ്റുമുള്ള സാധാരണ വസ്തുക്കള്‍ ഉപയോഗിച്ച് അസാധാരണ വസ്തുക്കള്‍ നിര്‍മ്മിച്ച് ജോണ്‍ ഇല്യാഡിസ് ഞെട്ടിച്ചിട്ടുണ്ട്. പേപ്പര്‍ ബ്ലേഡ് ഡ്രില്ലറില്‍ ഉപയോഗിക്കണമെങ്കില്‍ ചെറുതല്ലാത്ത ക്ഷമ വേണമെന്നും ജോണ്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എപ്പോഴെങ്കിലും പുസ്തകത്തിന്റെ അറ്റം കൊണ്ട് മുറിവേറ്റ ആര്‍ക്കും പേപ്പറിന്റെ മൂര്‍ച്ചയെക്കുറിച്ച് സംശയമുണ്ടാകില്ലെന്നാണ് ജോണ്‍ പറയുന്നത്.
ഒരു പേപ്പറിന് മുകളില്‍ മറ്റൊരു പേപ്പര്‍ ഒട്ടിച്ച് വൃത്താകൃതിയില്‍ മുറിച്ചെടുത്താണ് പേപ്പര്‍ ബ്ലേഡ് നിര്‍മ്മിക്കുന്നത്. ബ്ലേഡ് നിര്‍മ്മാണത്തില്‍ വേറെ സൂത്രങ്ങളൊന്നുമില്ല. ഈ പേപ്പര്‍ ബ്ലേഡ് ഡ്രില്ലറില്‍ ഉറപ്പിച്ച് ജോണ്‍ മുറിക്കുന്ന വസ്തുക്കളുടെ ദൃശ്യങ്ങളാണ് ഈ യുട്യൂബ് വീഡിയോയിലുള്ളത്.
Adjust Story Font
16

