Quantcast

‘ഡോക്ട’റായി ഗൂഗ്‍‍ള്‍‍

MediaOne Logo

Ubaid

  • Published:

    2 Jun 2018 9:43 AM IST

‘ഡോക്ട’റായി ഗൂഗ്‍‍ള്‍‍
X

‘ഡോക്ട’റായി ഗൂഗ്‍‍ള്‍‍

രോഗം മാറാന്‍ സ്വയം ചെയ്യാവുന്ന പ്രതിരോധ വഴികളും ഡോക്ടറെ കാണിക്കണോ വേണ്ടയോ എന്ന വിവരങ്ങളും ആപ് നല്‍കും

രോഗം കണ്ടെത്താനുള്ള സംവിധാനവുമായി ഗൂഗ്‍‍ള്‍. ‘സിംറ്റംസ് സെര്‍ച്ച് (Symptoms Search) എന്ന ഫീച്ചറിലൂടെ രോഗലക്ഷണങ്ങള്‍ വെച്ച് സെര്‍ച്ച് ചെയ്താല്‍ രോഗം എന്താകാമെന്ന് വളരെ കൃത്യമായ രീതിയില്‍ കണ്ടെത്താനാവുന്ന ഫീച്ചറാണ് ഗൂഗ്‍‍ള്‍ അവതരിപ്പിക്കുന്നത്.

ഡാറ്റാബേസില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത് തുടങ്ങിയതായി ഗൂഗ്‍‍ള്‍ വ്യക്തമാക്കി. ചുമയും ശരീര വേദനയും ഉണ്ടെന്ന് ഉപയോക്താക്കള്‍ സെര്‍ച്ച് ചെയ്താല്‍ എന്ത് രോഗമാകാം ഉളളതെന്ന് ആപ്പ് മറുപടി നല്‍കും. രോഗം മാറാന്‍ സ്വയം ചെയ്യാവുന്ന പ്രതിരോധ വഴികളും ഡോക്ടറെ കാണിക്കണോ വേണ്ടയോ എന്ന വിവരങ്ങളും ആപ് നല്‍കും. ഒരു ഇന്ത്യന്‍ ഉപയോക്താവിന് ഈ വിവരങ്ങള്‍ എത്രമാത്രം ഉപയോഗപ്രദമാകുമെന്ന് നോക്കാന്‍ ഡോക്ടര്‍മാരുമായി കമ്പനി ചര്‍ച്ച നടത്തി വരികയാണ്.

എന്നാല്‍ ഇതെല്ലാം പ്രാഥമിക വിവരങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണെന്നും കൃത്യമായ ചികിത്സക്ക് ഡോക്ടറെ തന്നെ സമീപിക്കണമെന്നും ഗൂഗ്‍‍ള്‍ വ്യക്തമാക്കുന്നുണ്ട്.

Next Story