നോക്കിയ 3310 ഫോണുകള്‍ വീണ്ടും വിപണിയിലെത്തുന്നു

നോക്കിയ 3310 ഫോണുകള്‍ വീണ്ടും വിപണിയിലെത്തുന്നു
ഫിന്‍ലാന്‍ഡ് കമ്പനി എച്ച് എം ഡി ഗ്ലോബലാണ് 3310 ഫോണുകള്‍ വീണ്ടും ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്.
നോക്കിയയുടെ ആദ്യ തലമുറ ഫോണുകളുടെ ശ്രണിയില്‍ ഏറ്റവും ജനപ്രിയമായിരുന്ന നോക്കിയ 3310 ഫോണുകള്‍ വീണ്ടും വിപണിയിലെത്തുന്നു. നോക്കിയ ബ്രാന്‍ഡ്‍ നെയിം സ്വന്തമാക്കിയ ഫിന്‍ലാന്‍ഡ് കമ്പനി എച്ച് എം ഡി ഗ്ലോബലാണ് 3310 ഫോണുകള്‍ വീണ്ടും ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്.
ഉയരത്തില്‍ നിന്നുള്ള വീഴ്ചയെപ്പോലും പ്രതിരോധിക്കാനുള്ള കരുത്ത്. ദീര്‍ഘ സമയത്തെ ബാറ്ററി ബാക്ക് അപ്പ്. മുതലായവയായിരുന്നു നോക്കിയ 3310 ഫോണുകളെ ജനപ്രിയമാക്കിയത്.

17 വര്‍ഷം മുമ്പ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡിസ്പ്ലേയോട് കൂടിയാണ് 3310 ഫോണുകള്‍ വിപണിയിലെത്തിയത്. ഇതില്‍ 127 മില്യണ്‍ ഫോണുകള്‍ ലോകമെമ്പാടും വിറ്റഴിഞ്ഞു. കളര്‍ ഡിസ്പ്ലെയും ചെറിയ രൂപത്തോടെയുമുള്ള ഫോണുകള്‍ രംഗപ്രവേശം ചെയ്തതോടെ 3310 മുന്‍നിരയില്‍ നിന്ന് പിന്നാക്കം പോവുകയായിരുന്നു. നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതോടെ മൈക്രോസോഫ്റ്റിന്റെ പേരില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്താന്‍ തുടങ്ങി.
എന്നാല്‍ നോക്കിയ എന്ന ബ്രാന്‍ഡ് നാമം സ്വന്തമാക്കിയ എച്ച് എം ഡി ഗ്ലോബല്‍ നോക്കിയ എന്ന പേരില്‍ തന്നെയാണ് ഫോണുകള്‍ പുറത്തിറങ്ങുന്നത്. 3310 യ്ക്ക് പുറമേ മറ്റ് രണ്ട് പഴയ മോഡലുകളുടെ കൂടി പുതിയ പതിപ്പ് നോക്കിയ പുറത്തിറക്കുന്നുണ്ട്. ബാഴ്സലോണയില്‍ ഈ മാസം അവസാനം നടക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ നോക്കിയയുടെ മോഡലുകള്‍ അവതരിപ്പിക്കും.
Adjust Story Font
16

