Quantcast

യുദ്ധം ചെയ്യാന്‍ മങ്കി കിങ് റോബോട്ട്; ലോകത്തെ ഞെട്ടിച്ച് ചൈന

MediaOne Logo

Alwyn K Jose

  • Published:

    4 Jun 2018 1:31 PM IST

യുദ്ധം ചെയ്യാന്‍ മങ്കി കിങ് റോബോട്ട്; ലോകത്തെ ഞെട്ടിച്ച് ചൈന
X

യുദ്ധം ചെയ്യാന്‍ മങ്കി കിങ് റോബോട്ട്; ലോകത്തെ ഞെട്ടിച്ച് ചൈന

മങ്കി കിങ് യുദ്ധരംഗത്ത് ഏറെ പ്രയോജനപ്പെടുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

ചൈനയില്‍ പുതിയ പോരാളി റോബോട്ടിനെ അവതരിപ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഇപ്പോഴുള്ള പോരാളി റോബോട്ടുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഈ മങ്കി കിങ് റോബോട്ട് എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മങ്കി കിങ് യുദ്ധരംഗത്ത് ഏറെ പ്രയോജനപ്പെടുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

മങ്കി കിങ് എന്ന ഭീമന്‍ പോരാളി റോബോട്ടിനെയാണ് ചൈനയിലെ ഒരു കൂട്ടം നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ റോബോട്ട് നിര്‍മാതാക്കളായ മെഗാബോട്ട് ടീമിനെ പരസ്യമായി വെല്ലുവിളിച്ചാണ് ചൈന രംഗത്തു വന്നിരിക്കുന്നത്. നിരവധി അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് റോബോട്ടിന്‍റെ നിര്‍മാണം. ആക്രമണം നടത്താനും പ്രതിരോധിക്കാനുമൊക്കെ യുദ്ധമുഖത്ത് സൈനികര്‍ക്ക് സഹായകമാകും. വേഗതയിലും കൃത്യതയിലും മുന്നിട്ടു നില്‍ക്കുന്നതാണ് മങ്കി കിങ് എന്ന് നിര്‍മാതക്കളില്‍ ഒരാളായ സണ്‍ ഷിക്വാന്‍ പറയുന്നു. രണ്ട് മാസം കൊണ്ടാണ് റോബോട്ടിന്‍റെ നിര്‍മാണം. അടുത്ത വര്‍ഷത്തോടെ റോബോട്ട് പ്രവര്‍ത്തനസജ്ജമാകും. നാല് ടണ്‍ ഭാരമുണ്ട് മങ്കി കിങിന്. നിരവധി ആളുകളാണ് മങ്കി കിങിനെ കാണാന്‍ എത്തിയത്. ബീജിങിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ മെഗാബോട്ട്സിന്‍റെ എംകെ 2 റോബോട്ടിന്‍റെ പ്രദര്‍ശനവും നടന്നിരുന്നു. മെഗാബോട്ട്സ് അധികൃതരും പ്രദര്‍ശനത്തിന് എത്തിയിരുന്നു

Next Story