Quantcast

ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്സ്ആപ്പ്

MediaOne Logo

Ubaid

  • Published:

    5 Jun 2018 2:09 PM IST

ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്സ്ആപ്പ്
X

ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്സ്ആപ്പ്

പരീക്ഷണാടിസ്ഥാനത്തില്‍ ചില ആന്‍ഡ്രോയിഡ്, ആപ്പി‌ള്‍ ഫോണുകളില്‍ ഇപ്പോള്‍ തന്നെ ഗ്രൂപ്പ് വീഡിയോ കോള്‍ ഇപ്പോള്‍ തന്നെ ലഭ്യമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍

വീഡിയോ കോള്‍ നമുക്കെല്ലാം പരിചിതമാണ്. എന്നാല്‍ ഗ്രൂപ്പ് വീഡിയോ കോളിനെ കുറിച്ച് നമ്മള്‍ ചിന്തിച്ചിട്ടുണ്ടാകില്ല. ഉപയോക്താക്കള്‍ക്കായി ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനം കൊണ്ടുവരികയാണ് വാട്സ്ആപ്പ്.

പരീക്ഷണാടിസ്ഥാനത്തില്‍ ചില ആന്‍ഡ്രോയിഡ്, ആപ്പി‌ള്‍ ഫോണുകളില്‍ ഇപ്പോള്‍ തന്നെ ഗ്രൂപ്പ് വീഡിയോ കോള്‍ ഇപ്പോള്‍ തന്നെ ലഭ്യമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. താമസിയാതെ ഈ സൌകര്യം എല്ലാ ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കളുടെ വാട്സ് ആപ്പില്‍ എത്തും. ഇപ്പോള്‍ ഗ്രൂപ്പ് വീഡിയോ കോളില്‍ ഒരാള്‍ക്ക് ഒരേ സമയം മൂന്ന് പേര്‍ക്കാണ് കോള്‍ ചെയ്യാന്‍ കഴിയുക. ഇത് സ്ഥിരമായാല്‍ ആളുകളുടെ എണ്ണം നാലാകും. വാട്സ്ആപ്പ് നിശ്ചയിച്ചവര്‍ക്കേ ഈ സംവിധിനം നിലവില്‍ ലഭിക്കുന്നുള്ളൂ. പുതിയ സംവിധാനം വാട്സ്ആപ്പിന്റെ ഐ ഒ എസ് പതിപ്പ് 2.18.52ലും ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പ് 2.18.145 ന് മുകളിലുള്ളവയിലുമാണ് എത്തിയത്. 2.18.155 ആണ് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ്. ഭാവിയില്‍ വീഡിയോ കോള്‍ ചെയ്യുന്പോള്‍ സ്ക്രീനില്‍ വലത് മുകളില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രത്യേക ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുന്പോള്‍ അടുത്തയാള്‍ക്കുള്ള കോള്‍ കണ്ട്ക്ട് ആകും. മാത്രമല്ല, ആളുകളെ ചേര്‍ക്കുന്നതോടൊപ്പം സ്ക്രീന്‍ വിഭജിക്കപ്പെടുകയും അതില്‍ മറ്റുള്ളവരെ കാണാനും സാധിക്കും. കഴിഞ്ഞ ദിവസം നടന്ന ഫേസ് ബുക്ക് എഫ് 8 ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ ഗ്രൂപ്പ് വീഡിയോ കോളിങും വാട്സ്ആപ്പ് സ്റ്റിക്കര്‍ സംവിദാനവും എത്തുമെന്ന് വാട്സ് ആപ്പ് ഉടമകളായ ഫേസ്ബുക്ക് വെളിപ്പെടുത്തിയിരുന്നു.

Next Story