Quantcast

വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വാട്സ് ആപിനോട് കേന്ദ്രസര്‍ക്കാര്‍

ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിലെ ധൂലെയില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങളെ സംബന്ധിച്ച വ്യാജവാര്‍ത്ത അഞ്ച് പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നതിന് വഴി വെച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    4 July 2018 1:59 PM IST

വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വാട്സ് ആപിനോട് കേന്ദ്രസര്‍ക്കാര്‍
X

വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വാട്സ് ആപിനോട് കേന്ദ്രസര്‍ക്കാര്‍. വ്യാജ വാര്‍ത്തകളെ അധികരിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശം. ഇതിനോട് വാട്സ് ആപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാട്സ് ആപ് വഴി വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതാണ് നടപടികള്‍ എടുക്കണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യത്തിന് പിന്നില്‍. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിലെ ധൂലെയില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങളെ സംബന്ധിച്ച വ്യാജവാര്‍ത്ത അഞ്ച് പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നതിന് വഴി വെച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കൊണ്ടാണ് ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്സ് ആപിനോട് ഐ.ടി വകുപ്പ് നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടത്.

ഇന്ത്യയില്‍ 20 കോടി ആളുകള്‍ വാട്സ് ആപ് ഉപയോഗിക്കുന്നതായാണ് കണക്ക്. ലോകത്തില്‍ എറ്റവും കൂടുതല്‍ പേര്‍ വാട്സ് ആപ് ഉപയോഗിക്കുന്ന രാജ്യം ഇന്ത്യ ആയതിനാല്‍ ഇക്കാര്യത്തില്‍ വാട്സ് ആപിന് നടപടി എടുക്കേണ്ടിവരുമെന്നതാണ് സര്‍ക്കാരിന്‍റെ കണക്ക് കൂട്ടല്‍. വ്യാജവാര്‍ത്തകള്‍ തടയാന്‍ കമ്പനി നടപടിയെടുക്കുന്നതിന് പകരം ഉപയോഗിക്കുന്നവരെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടതെന്നാണ് മുമ്പ് വാട്സ് ആപ് വ്യകതമാക്കിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കുന്ന രീതിയില്‍ വാട്സ് ആപ് സെറ്റിങ്സ് നവീകരിച്ചിരുന്നു.

Next Story