നാല് ക്യാമറ: അമ്പരപ്പിക്കാന്‍ ഹുവായ് നോവയുടെ രണ്ട് മോഡലുകള്‍
ഹുവായ് നോവ3, ഹുവായ് നോവ 3i എന്നിവയാണ് മോഡലുകള്‍.

ചൈനയില്‍ അവതരിച്ചതിന് പിന്നാലെ രണ്ട് നോവ മോഡല്‍ സ്മാര്‍ട്ട്‌ഫോണുമായി ഹുവായ് ഇന്ത്യയില്‍ എത്തുന്നു. അടുത്ത മാസം ഏഴ് മുതല്‍ ആമസോണ്‍ വഴിയാണ് വില്‍പ്പന. ഹുവായ് നോവ3, ഹുവായ് നോവ 3i എന്നിവയാണ് മോഡലുകള്‍. ക്യാമറയാണ് ഈ മോഡലുകളുടെ പ്രത്യേകത. 34,999 രൂപയാണ് ഹുവായ് നോവ3യുടെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ വില. 9ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഈ മോഡലിന്. അതേസമയം നോവ 3ഐയുടെ വില 20,990 ആണ്( 4ജിബി റാം+ 128 ജിബി സ്റ്റോറേജ്). ഐറിസ് പര്‍പ്പിള്‍, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് മോഡല്‍ ലഭ്യമാവുക. ലോഞ്ച് ഓഫറുകളായി 2,000 ക്യാഷ് ബാക്ക്, നോ കോസ്റ്റ് ഇ.എം.ഐ, ജിയോ ഉപഭോക്താക്കള്‍ക്ക് 1200 ക്യാഷ് ബാക്ക് 100 ജിബി അഡീഷണല്‍ ഡാറ്റ എന്നിവയും വാഗ്ദാനം ചെയ്യുന്നു.
ഹുവായ് നോവ 3; ആന്‍ഡ്രോയിഡ് 8.1 ഒറിയോ, 6.3 ഇഞ്ച്(1080*2340) ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ, 19.5.9 ആസ്‌പെക്ട് റേഷ്യോ. ഒക്ടകോര്‍ ഹുവായ് കിരിണ്‍ 970 പ്രൊസസര്‍. ഡ്യുവല്‍ ബാക്ക് ക്യാമറ (16മെഗാപിക്‌സല്‍ സെന്‍സര്‍ +24 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍) ഡ്യുവല്‍ സെല്‍ഫി ക്യാമറ(24 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍+ 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍), 256 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം. 4ജി കണക്ടിവിറ്റി, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക്, 3750 എം.എ.എച്ച് ബാറ്ററി ബാക്ക് അപ്.
ഹുവായ് നോവ 3i; ഡബിള്‍ സിം, ആന്‍ഡ്രോയിഡ് 8.1 ഒറിയോ, 6.3 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ, ഒക്ടകോര്‍ ഹുവായ് കിരിണ്‍ 710 പ്രൊസസര്‍, ഡ്യുവല്‍ ബാക്ക് ക്യാമറ സൗകര്യം(16 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍+ 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍) ഡ്യുവല്‍ സെല്‍ഫി ക്യാമറി( 24 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍+ 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍)128 ജിബി വരെ ഇന്‍ബ്യുല്‍റ്റ് സ്റ്റോറേജ്, 256 ജിവിവരെ എക്‌സ്പാന്‍ഡ് ചെയ്യാം. 3340 എം.എ.എച്ച് ബാറ്ററി.
Adjust Story Font
16

