Quantcast

പുതിയ മോഡലുകളില്‍ ‘വിലക്കുറവുള്ളത്’: ഐഫോണ്‍ ടെന്‍ ആര്‍ ഇന്ത്യയിലേക്ക് 

MediaOne Logo

Web Desk

  • Published:

    19 Oct 2018 11:44 AM GMT

പുതിയ മോഡലുകളില്‍ ‘വിലക്കുറവുള്ളത്’:  ഐഫോണ്‍ ടെന്‍ ആര്‍ ഇന്ത്യയിലേക്ക് 
X

ആപ്പിള്‍ ഐഫോണിന്റെ ഈ വര്‍ഷം പുറത്തിറങ്ങിയ മൂന്ന് മോഡലുകളില്‍ വിലയില്‍ അല്‍പം കുറവുള്ള ഐഫോണ്‍ ടെന്‍ ആര്‍ ഇന്ത്യന്‍ വിപണിയിലേക്ക്. മുന്‍കൂര്‍ ബുക്കിങ് മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഷോറൂമുകള്‍ വഴിയാണ് ബുക്കിങ്. അതേസയം ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളായ ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവ വഴിയുള്ള ബുക്കിങ് ആദ്യ ഘട്ടത്തില്‍ ലഭിക്കില്ല. ഫ്ളിപ്പ്കാര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ ഉടന്‍ വരുന്നു എന്ന ബാനര്‍ കാണാം.

64ജിബി വാരിയന്റിന് 76,990 രൂപയാണ് ടെന്‍ ആറിന്റെ വില. 128 ജിബി മോഡലിന് 81,9000 ഉം 256 ജിബി മോഡലിന് 91,900 രൂപയുമാണ് വില. ഒകട്‌ബോര്‍ 26 മുതല്‍ മോഡല്‍ ബുക്കിങ് ചെയ്തവരുടെ കൈകളിലെത്തും. എല്‍സിഡി ഡിസ്‌പ്ലെ, ഒറ്റ ബാക്ക് ക്യാമറ(12 മെഗാപിക്‌സല്‍) എന്നിവ പ്രത്യേകതകളാണ്. കറുപ്പ്, വെള്ള, നീല, മഞ്ഞ നിറങ്ങളില്‍ ഈ മോഡല്‍ ലഭ്യമാവും. ഡ്യുവല്‍ സിം, ഐ.ഒ.എസ് 12 ഓപ്പറേറ്റിങ് സിസ്റ്റം, 7 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, ഫേസ് ഐഡി സിസ്റ്റം, 2,942 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

ഐഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് എന്നിവയാണ് ഇതിനൊടൊപ്പം കമ്പനി ഈ വര്‍ഷം പുറത്തിറക്കിയ മോഡലുകള്‍. ഇവ രണ്ടും ഇന്ത്യയില്‍ എത്തിയിരുന്നു. എന്നാല്‍ മുന്‍ പതിപ്പുകളെ അപേക്ഷിച്ച് ആപ്പിളിന്റെ പുതിയ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. വില തന്നെയാണ് പ്രശ്നമെന്നാണ് ഇൌ രംഗത്തെ വിദഗ്ധര്‍ പങ്കുവെക്കുന്നത്.

TAGS :
Next Story