ഉപഭോക്താക്കളെ പിഴിയാന്‍ ടെലികോം കമ്പനികളുടെ മുന്നറിയിപ്പ് മെസേജുകള്‍; ട്രായ് ഇടപെടുന്നു
നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) രംഗത്ത്.

ഉപഭോക്താക്കള്‍ക്ക് ഇന്‍ കമിംഗ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നിലനിര്‍ത്താന്‍ പുതിയ മിനിമം പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് വോഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍. ഇനി മുതല്‍ ഇന്‍ കമിംഗ് കോളുകള്‍ ലഭ്യമാകാന്‍ ഇരുപത്തിയെട്ട് ദിവസം കൂടുമ്പോള്‍ 35, 65, 95 രൂപാ നിരക്കില്‍ റീചാര്‍ജ് ചെയ്യേണ്ടതുണ്ടെന്ന് ടെലികോം കമ്പനികള്‍ അറിയിച്ചു.

ഇന്‍ കമിംഗ് കോളുകള്‍ക്ക് മാത്രമായി നിരവധി ഉപഭോക്താക്കള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ പശ്ചാതലത്തിലാണ് പുതിയ മിനിമം റീചാര്‍ജ് പ്ലാനുമായി കമ്പനികള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതുപ്രകാരം ഉപഭോക്താക്കള്‍ക്ക് ഇന്‍ കമിംഗ് കോളുകള്‍ ലഭ്യമാകുന്നതിനടക്കം, വിവിധ പ്ലാനുകള്‍ മുടങ്ങാതിരിക്കാന്‍ ഇനി മുതല്‍ 35 രൂപ മുതലുള്ള റീചാര്‍ജുകള്‍ ചെയ്യേണ്ടതുണ്ട്.
എന്നാല്‍, ഫോണില്‍ മതിയായ ബാലന്‍സ് ഉണ്ടായിരിക്കേ തന്നെ സേവനങ്ങള്‍ മുടങ്ങാതിരിക്കാന്‍ റീചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങള്‍ വരുന്നതായി നിവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, വിഷയത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട്, വോഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികളോട് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) വിശദീകരണം ചോദിച്ചിട്ടുണ്ട്.

പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് വരിക്കാര്‍ക്ക് വേണ്ട വിധത്തിലുള്ള വിനിമയം നടക്കേണ്ടതുണ്ടെന്നും, മിനിമം റീചാര്‍ജ് ചെയ്യാത്തതിന്റെ പേരില്‍ ഒരു ഉപഭോക്താവിന്റെയും സിം കണക്ഷന്‍ ഡിആക്ടിവേറ്റ് ചെയ്യരുതെന്നും ട്രായ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Adjust Story Font
16

