Quantcast

ഇനി ലോകത്തെങ്ങും ഫ്രീ വെെഫെെ; പദ്ധതിയുമായി ചെെനീസ് കമ്പനി

സൗജന്യ വൈഫൈ എന്ന ആവശ്യത്തിനായി ഒരു കൂട്ടം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്

MediaOne Logo

Web Desk

  • Published:

    1 Dec 2018 2:50 PM IST

ഇനി ലോകത്തെങ്ങും ഫ്രീ വെെഫെെ; പദ്ധതിയുമായി ചെെനീസ് കമ്പനി
X

ലോകം മുഴുവന്‍ ഫ്രീ വൈഫൈ കിട്ടിയാല്‍ എങ്ങനെയിരിക്കും. അതെ, ഇന്റര്‍നെറ്റിന്റെ വിസ്മയ ലോകം ഇനി എല്ലാവരിലേക്കും തടസ്സമില്ലാതെ എത്താന്‍ പോവുകയാണ്. അത്തരത്തിലൊരു പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചൈനയിലെ ഒരു കമ്പനി. സൗജന്യ വൈഫൈ എന്ന ആവശ്യത്തിനായി ഒരു കൂട്ടം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ചൈനയിലെ ലിങ്ക്ഷുവര്‍ നെറ്റ്‌വര്‍ക്ക് കമ്പനിയാണ് ഫ്രീ വൈഫൈ എന്ന പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഉത്തര ചൈനയിലെ ഗ്വാങ്ഷുവിലുള്ള ‘ജികുവാന്‍ നിലയ’ത്തില്‍ നിന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 2026ഓടെ 272 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ലിങ്ക്ഷുവര്‍ ലക്ഷ്യമിടുന്നത്.

431 മില്യണ്‍ ഡോളറാണ് കമ്പനി ഇതിനായി നിക്ഷേപിക്കുന്നത്. ലോകത്ത് 3.9 ബില്യണ്‍ ജനങ്ങള്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തവരായി ഉണ്ടെന്നാണ് യു.എന്നിന്റെ കണക്ക്. ഇവരെ കൂടി ലക്ഷ്യമിട്ട് കൊണ്ട്, ലോകത്ത് എവിടെയും ഇന്റര്‍നറ്റ് സേവനം ലഭ്യമാക്കുകയാണ് കമ്പനി ചെയ്യുന്നതെന്ന് ലിങ്ക്ഷുവര്‍ സി.ഇ.ഒ വാങ് ജിങ്‌യിങ് പറയുന്നു. സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി ഗൂഗിള്‍, സ്‌പെയ്‌സ് എക്‌സ്, വണ്‍വെബ്, ടെലിസാറ്റ് കമ്പനികള്‍ എന്നീ ടെക് കമ്പനികള്‍ക്കും പദ്ധതിയുണ്ട്.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായുള്ള സ്‌പെയ്‌സ് എക്‌സിന്റെ ‘സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍’ വിക്ഷേപിക്കുന്നതിന് അമേരിക്കയുടെ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമീഷന്റെ (FCC) അംഗീകാരം കിട്ടിയിരുന്നു. ആറു വര്‍ഷത്തിനകം 4000 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് സ്‌പെയ്‌സ് എക്‌സ് പദ്ധതിയിടുന്നത്.

TAGS :
Next Story