Quantcast

വിലക്കുറവില്‍ ഐഫോണ്‍, ഐപാഡ്, മാക്ക് ബുക്ക്; ആമസോണിന്‍റെ ‘ആപ്പിള്‍ ഫെസ്റ്റ്’

ഒരാഴ്ച്ച കാലം നീണ്ടു നിൽക്കുന്ന ആപ്പിൾ സെയിലിൽ ആപ്പിൾ എെഫോൺ, ലാപ്പ്ട്ടോപ്പ്, ടാബ്‍‍ലെറ്റ്, ആക്സസെറീസ് മുതലായവ ഓഫറുകളോടെ ലഭിക്കും

MediaOne Logo

Web Desk

  • Published:

    9 Dec 2018 2:43 PM GMT

വിലക്കുറവില്‍ ഐഫോണ്‍, ഐപാഡ്, മാക്ക് ബുക്ക്; ആമസോണിന്‍റെ ‘ആപ്പിള്‍ ഫെസ്റ്റ്’
X

ആപ്പിൾ ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകളും, വിലക്കുറവുമായി ആമസോൺ ഇന്ത്യയുടെ ‘ആപ്പിൾ ഫെസ്റ്റ്’. ഡിസംബർ എട്ട് മുതൽ പതിനാല് വരെ, ഒരാഴ്ച്ച കാലം നീണ്ടു നിൽക്കുന്ന ആപ്പിൾ സെയിലിൽ ആപ്പിൾ എെഫോൺ, ലാപ്പ്ട്ടോപ്പ്, ടാബ്‍‍ലെറ്റ്, ആക്സസെറീസ് മുതലായവ ഓഫറുകളോടെ ലഭിക്കും.

ഐഫോണിന് നോ-കോസ്റ്റ് ഇ.എം.എെ സൗകര്യത്തോടെ 16,000 രൂപവരെ വിലക്കിഴിവ് ഓഫറിനോട് അനുബന്ധിച്ച് ലഭിക്കും. ഐഫോൺ എക്സ്. എസ്, ഐഫോൺ എക്സ്.എസ് മാക്സ്, ഐഫോൺ 8, ഐഫോൺ 8 പ്ലസ് ഉൾപ്പടെയുള്ള സ്മാർട്ട്ഫോണുകളും നോ-കോസ്റ്റ് ഇ.എം.ഐ ഓപ്ഷനോടെ ലഭ്യമാകും. ഐഫോൺ6 21,999 രൂപക്കും, ഐഫോൺ 6.എസ് 24,999 രൂപ ഓഫറിനും ലഭിക്കുന്നതാണ്. ഐഫോൺ എക്സ് 64 ജി.ബി വേരിയന്റിന് 5000 രൂപ വരെ വിലക്കുറവിൽ, നോ-കോസ്റ്റ് ഇ.എം.എെയോടെ 74,999 രൂപയാണ് വില. മാക്ക് ബുക്കുകള്‍ക്ക് 9,000 രൂപവരെയും ഓഫര്‍ ഈ സമയത്ത് ലഭിക്കും.

ആപ്പിള്‍ വാച്ച് 3, ഐപാഡ്, ഹെഡ്ഫോണ്‍ എന്നിവക്കും ആമസോണിന്‍റെ പ്രത്യേക ഓഫറുകളുകൾ ലഭിക്കും. ആപ്പിളിന്‍റെ മാക്ക് ബുക്ക് എയര്‍ 2018 എഡിഷന് നാലായിരം രൂപ വിലക്കിഴിവിൽ 1,05,900 രൂപയ്ക്ക് ലഭിക്കും. ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച ശേഷം ഇതാദ്യമായണ് മാക്ക് ബുക്ക് എയർ വിലക്കുറവോടെ ലഭ്യമാകുന്നത്. 8,000 രൂപ വിലയുള്ള ആപ്പിൾ ഹെഡ്ഫോൺ 5,799 രൂപ ഓഫറിൽ ലഭിക്കും.

TAGS :
Next Story