ഈ ആപ്പുകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക; പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ എടുത്തു കളഞ്ഞ 22 ആപ്പുകള്‍ ഇവയാണ്
ഇൗ ആപ്പുകൾ ഫോണുകളിൽ നേരത്തെ ഇൻസ്റ്റാൾ ചെയ്തു വെച്ചിട്ടുണ്ടെങ്കിൽ കളയുന്നതാണ് നല്ലത്

അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ഇ-ലോകം. ദിനംപ്രതി ആയിരക്കണക്കിന് ആപ്പുകളാണ് പുതിയ ഫിച്ചറുകളുമായി ഇന്ന് പുറത്തിറങ്ങി കൊണ്ടിരിക്കുന്നത്. അതിനോടൊപ്പം തന്നെ ആശങ്കപ്പെടുത്തുന്ന ഒന്നാണ് ഇവയിലെ സുരക്ഷിതത്വത്തിന്റെ കാര്യം. ഇതിനെ തടയിടാനുള്ള ശ്രമകരമായ വഴികൾ തേടികൊണ്ടിരിക്കുകയാണ് ഇ-സമൂഹം. ഇതിന്റെ ഭാഗമായി കടുത്ത നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത് ടെക്ക് ഭീമനായ ഗൂഗിളാണ്.

ഉപയോക്താക്കളുടെ സുരക്ഷിതത്വവും, ഫോണിന്റെ പ്രവർത്തനക്ഷമതയും മുൻനിർത്തി 22 ഓളം ആപ്പുകളാണ് ഗൂഗിൾ അതിന്റെ പ്ലേ സ്റ്റോറിൽ നിന്നും എടുത്ത് കളഞ്ഞിട്ടുള്ളത്. മില്യണിലധികം ഡൗൺലോഡ് ചെയ്യപ്പെട്ട ജനപ്രിയ ആപ്പുകൾ വരെ ഇക്കൂട്ടത്തിൽ പെടും. ഗൂഗിളിൻെ തന്നെ റിപ്പോർട്ട് പ്രകാരം, ഫോണിന്റെ ബാറ്ററിയെ ബാധിക്കുന്നതോ, അനാവശ്യമായി ഡാറ്റ ചോർത്തി എടുക്കുന്നതോ, ഉപയോക്താക്കളുടെ അറിവില്ലാതെ അനാവശ്യ മോഡ്യൂളുകൾ സ്വീകരിക്കുന്നതോ ആയ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും മാറ്റുകയായിരുന്നു.
ഇത്തരത്തിൽ ചുവടെയുള്ള 22 ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും എടുത്തു മാറ്റിയിട്ടുണ്ട്. ഇൗ ആപ്പുകൾ ഫോണുകളിൽ നേരത്തെ ഇൻസ്റ്റാൾ ചെയ്തു വെച്ചിട്ടുണ്ടെങ്കിൽ കളയുന്നതാണ് നല്ലത്.
സ്പാര്‍ക്കിള്‍ ഫ്ലാഷ്ലെെറ്റ്
സ്നേക്ക് അറ്റാക്ക്
മാത് സോള്‍വര്‍
മാഗ്നിഫെെ
ജോയിന്‍ അപ്പ്
സോംപി കില്ലര്‍
സ്പേസ് റോക്കറ്റ്
നിയോണ്‍ പോങ്
ജസ്റ്റ് ഫാഷ്ലെെറ്റ്
ടേബിള്‍ സോക്കര്‍
ക്ലിഫ് ഡെെവര്‍
ക്ലിഫ് ഡെെവര്‍
ജെല്ലി സ്ലെെസ്
എ.കെ ബ്ലാക്ക് ജാക്ക്
കളര്‍ ടെെല്‍സ്
ആനിമല്‍ മാച്ച്
റൊലേറ്റ് മാനിയ
ഹെക്സാ ഫാള്‍
ഹെക്സാ ബ്ലോക്സ്
ഷെയ്പ്പ് സോര്‍ട്ടര്‍
പെയര്‍സാപ്പ്
ടെയ്ക്ക് എ ട്രിപ്പ്
Adjust Story Font
16

