ജീബോര്‍ഡില്‍ ഇനി 500 ഭാഷകള്‍
തുടക്കത്തില്‍ നൂറു ഭാഷകളുമായാണ് ജീബോര്‍ഡ് അവതരിപ്പിച്ചത്

ലോകത്താകമാനമുള്ള ആന്‍ഡ്രോയിഡ് യൂസേഴ്‌സിന് മാതൃഭാഷയില്‍ ടൈപ്പ് ചെയ്യാന്‍ വഴിയൊരുക്കി ഗൂഗിള്‍. ഗൂഗിളിന്‍റെ ‘ജിബോര്‍ഡി’ല്‍ ഉപയോഗിക്കാവുന്ന ഭാഷകളുടെ എണ്ണം നിലവില്‍ 500 ആയിരിക്കുകയാണ്. ഇതോടെ, ലോകത്തെ 90 ശതമാനം ആളുകള്‍ക്കും ഇനി ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാതൃഭാഷയില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കും.

2016ലാണ് ഗൂഗിള്‍ ജീബോര്‍ഡ് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ നൂറു ഭാഷകളുമായാണ് ജീബോര്‍ഡ് അവതരിപ്പിച്ചത്. റോമന്‍, സിറിലിക്, ദേവനാഗരി തുടങ്ങിയ വത്യസ്ത ലിപികളും, 40 തരം ടൈപ്പിങ്ങുമാണ് ജീബോര്‍ഡില്‍ ലഭ്യമായിട്ടുള്ളത്. വളരെ ജനപ്രീതി നേടിയ ജീബോര്‍ഡില്‍, മലയാളമുള്‍പ്പടെയുള്ള ഭാഷകള്‍ ലഭ്യമാണ്.
Next Story
Adjust Story Font
16

