വിലക്കുറവില്‍ സ്മാര്‍ട്ട്ഫോണുകള്‍; ഫ്ലിപ്പ്കാര്‍ട്ടില്‍ ‘മൊബൈല്‍ ബൊണാന്‍സ’
ഈ മാസം 29 വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ വന്‍വിലക്കുറവില്‍ വിവിധ കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ സ്വന്തമാക്കാം.

ഫ്ളിപ്പ്കാര്‍ട്ടിന്റെ മൊബൈല്‍ ബൊണാന്‍സ മേള നാളെ മുതല്‍. ഈ മാസം 29 വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ വന്‍വിലക്കുറവില്‍ വിവിധ കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ സ്വന്തമാക്കാം. കമ്പനികള്‍ അടുത്തിടെ പുറത്തിറക്കിയ മോഡലുകള്‍ വരെ മേളയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. റിയല്‍മി2 പ്രോ, അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എംവണ്‍, ഹോണര്‍ 9എന്‍, നോക്കിയ 5.1 എന്നിവയാണ് പ്രമുഖ ബ്രാന്‍ഡുകള്‍. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വര്‍ഷാന്ത്യ വില്‍പ്പനയും ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതിലും കമ്പനി വിവിധ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
റിയല്‍മി 2 പ്രോ(4ജിബി റാം,64ജിബി സ്റ്റോറേജ്) ആയിരം രൂപ ഓഫറില്‍ 12,990 രൂപക്ക് സ്വന്തമാക്കാം. ഹോണര്‍ 9 എന്‍ ആണ് മറ്റൊരു ഫോണ്‍. 11,999 രൂപയായിരുന്ന ഈ മോഡല്‍(3ജിബി റാം, 32 ജിബി സ്റ്റോറേജ്) മേളയിലൂടെ 8999 രൂപക്ക് സ്വന്തമാക്കാം. മറ്റു മോഡലുകള്‍ക്കും സമാനമായ ഓഫറുകളുണ്ട്. പുറമെ നോ കോസ്റ്റ് ഇ.എം.ഐ, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയും മേളയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.
അതേസമയം വന്‍ ഓഫറുകളോടെയാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ വര്‍ഷാന്ത്യ വില്‍പ്പന. ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ ഡിസംബര്‍ 31 വരെ നീണ്ട് നില്‍ക്കും. ടിവി-ഇലക്ട്രോണക് ഉപകരണങ്ങള്‍ക്കാണ് വര്‍ഷാന്ത്യ വില്‍പ്പനയില്‍ പ്രത്യേകിച്ച് ഓഫറുകള്‍ നല്‍കുന്നത്. എസ്ബിഐയുടെ കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും ഫ്ളിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.
ये à¤à¥€ पà¥�ें- ഓഫറുകളോടെ ഫ്ളിപ്പ്കാര്‍ട്ടിന്റെ വര്‍ഷാന്ത്യ വില്‍പന
Adjust Story Font
16

