അശ്ലീല വാട്‌സ്ആപ് ഗ്രൂപ്പുകള്‍ക്ക് വരുമാനമുണ്ടാക്കാന്‍ ഫേസ്ബുക്ക്, ഗൂഗിള്‍ പരസ്യങ്ങള്‍
ഇത്തരം അശ്ലീല ഗ്രൂപ്പുകള്‍ക്ക് വരുമാനമുണ്ടാക്കാന്‍ ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ള മുന്‍നിര കമ്പനികള്‍ തന്നെ സഹായിക്കുന്നതില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വഴികാട്ടാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഗൂഗിളും ഫേസ്ബുക്കും നല്‍കുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടെന്ന് പരാതി. ഇത്തരം അശ്ലീല ഗ്രൂപ്പുകള്‍ക്ക് വരുമാനമുണ്ടാക്കാന്‍ ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ള മുന്‍നിര കമ്പനികള്‍ തന്നെ സഹായിക്കുന്നതില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

ഇത്തരം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വഴികാണിക്കുന്ന ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. എന്നാല്‍ ആപ്പിളിന്റെ ആപ്പ് സ്‌റ്റോറില്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ ഒന്നും ലഭ്യമല്ലെന്നതും ശ്രദ്ധേയമാണ്. സംഭവം വിവാദമായതോടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് ഫേസ്ബുക്കും ഗൂഗിളും വ്യക്തമാക്കി.
വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കണ്ടെത്തുന്നതിനായി ആളുകള്‍ ഉപയോഗപ്പെടുത്തുന്ന ആറ് ആപ്ലിക്കേഷനുകളിലാണ് ഗൂഗിളിന്റേയും ഫെയ്‌സ്ബുക്കിന്റെയും പരസ്യ വിതരണ ശൃംഘല വഴി പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ആമസോണ്‍, മൈക്രോസോഫ്റ്റ്, വെസ്‌റ്റേണ്‍ യൂണിയന്‍ പോലുള്ളവയുടേയും പരസ്യങ്ങളുണ്ടായിരുന്നു.
വാട്‌സ്ആപ്പില്‍ വ്യക്തികളേയോ ഗ്രൂപ്പുകളേയോ തിരയാനുള്ള സംവിധാനം നിലവിലില്ല. സ്വകാര്യ ഗ്രൂപ്പുകളിലേക്ക് ഇന്‍വിറ്റേഷന്‍ വലിയ രീതിയില്‍ അയക്കുന്നതിനേയും വാട്‌സ്ആപ്പ് പ്രോത്സാഹിപ്പിക്കുന്നില്ല. സ്വകാര്യതക്ക് വലിയ വില കല്‍പ്പിക്കുന്നതിനാല്‍ ഗ്രൂപ്പുകളിലേയും വ്യക്തികള്‍ തമ്മിലും അയക്കുന്ന സന്ദേശങ്ങള്‍ വാട്‌സ്ആപ്പ് സൂക്ഷിക്കാറില്ല. ഉറവിടം മറച്ചുവെക്കാമെന്ന ഈ സാധ്യതയെയാണ് പല ഗ്രൂപ്പുകളും ദുരുപയോഗം ചെയ്യുന്നത്. ഇത്തരം ഗ്രൂപ്പുകളിലേക്ക് ആളെക്കൂട്ടുന്ന ആപ്ലിക്കേഷനുകള്‍ കണ്ടെത്തി എടുത്തുകളയണമെന്നാണ് ഗൂഗിളിനോട് വാട്‌സ്ആപ്പിന്റെ ആവശ്യം.
Adjust Story Font
16

