മുഴുവന്‍ ക്യാഷ് ബാക്ക് നല്‍കുന്ന ജിയോയുടെ ന്യൂ ഇയര്‍ ഓഫറിന് പിന്നിലെ കുടുക്ക്
ജനുവരി 31ന് മുമ്പ് 399 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് മുഴുവന്‍ ക്യാഷ്ബാക്ക് ലഭിക്കുക.

ഉപയോക്താക്കള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്കുമായി റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍. ജനുവരി 31ന് മുമ്പ് 399 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് മുഴുവന്‍ ക്യാഷ്ബാക്ക് ലഭിക്കുക. റിലയന്‍സിന്റെ തന്നെ ഫാഷന്‍ പോര്‍ട്ടല്‍ എജിയോയുമായി ചേര്‍ന്നാണ് ജിയോ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

അജിയോ കൂപ്പണിന്റെ രൂപത്തിലാണ് ഉപയോക്താക്കള്‍ക്ക് കാഷ് ബാക്ക് ലഭിക്കുക. 399 രൂപയ്ക്ക് റീ ചാര്‍ജ്ജ് ചെയ്താല്‍ അതേ തുകയുടെ അജിയോ കൂപ്പണ്‍ ലഭിക്കും. മൈജിയോ ആപ്പിലെ മൈ കൂപ്പണ്‍സില്‍ പോയി ഈ കൂപ്പണ്‍ ഉപയോഗിക്കാവുന്നതാണ്. അതേസമയം കുറഞ്ഞത് 1000 രൂപയ്ക്ക് മാത്രമേ അജിയോയില്‍ എന്തെങ്കിലും വാങ്ങാനാകൂ എന്നതാണ് ഈ ഓഫറിലെ കുടുക്ക്.
ഡിസംബര്‍ 28 മുതല്‍ ജിയോയുടെ ഈ ന്യൂ ഇയര്‍ ഓഫര്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ക്യാഷ് ബാക്കില്‍ ലഭിക്കുന്ന അജിയോ കൂപ്പണ്‍ മാര്‍ച്ച് 15 വരെയാണ് ഉപയോഗിക്കാനാവുക. പഴയതും പുതിയതുമായ ജിയോ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമാണ്.
Adjust Story Font
16

