Quantcast

എഫ്1ന് പുറമെ എഫ്2വുമായി പോകോ 

ഷവോമിയുടെ സബ് ബ്രാന്‍ഡായ പോകോ പുതിയ മോഡലുമായി രംഗത്ത്

MediaOne Logo

Web Desk

  • Published:

    30 Dec 2018 1:02 PM IST

എഫ്1ന് പുറമെ എഫ്2വുമായി പോകോ 
X

ഷവോമിയുടെ സബ് ബ്രാന്‍ഡായ പോകോ പുതിയ മോഡലുമായി രംഗത്ത്. പോകോ എഫ്2 എന്ന് പേരിട്ട മോഡല്‍ എഫ്1ന്റെ പിന്‍ഗാമിയാണ്. സ്‌നാപ്ഡ്രാഗണിന്റെ പുതിയ 845 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 9.0 പൈ ആയിരിക്കും ഒ.എസ്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പോകോ പരമ്പരയിലെ ആദ്യ ഫോണ്‍ ഷവോമി അവതരിപ്പിച്ചത്.

അസ്യൂസ് സെന്‍ഫോണ്‍ 5z, വണ്‍ പ്ലസ് 6 എന്നിവരുമായാണ് പോകോ എഫ് വണ്‍ മത്സരിച്ചിരുന്നത്. മോഡലിന്റെ 6ജിബി മോഡലിന് 19,999 ആയിരുന്നു വില. ഇത് പിന്നീട് ആയിരം കുറച്ചു. അതേസമയം പോകോ എഫ്2 6ജിബി റാമിന് പുറമെ 8ജിബി റാം വാരിയന്റുള്ള മോഡലും എത്തുന്നുണ്ട്. അതേസമയം ഫോണിന്റെ മറ്റു പ്രത്യേകതകളെക്കുറി ച്ചൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 2019 ആദ്യത്തില്‍ എഫ്2 വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

TAGS :
Next Story