എഫ്ബി പ്രണയം, മുന്നറിയിപ്പുകള്‍ക്കിടെ ഒഡീഷക്കാരനെ തേടി വിദേശ യുവതി ഇന്ത്യയിലേക്ക്
പ്രണയം അടക്കം ചതിയാകാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും കാത്തിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നു തന്നെ ലഭിക്കുന്നുണ്ട്.

പ്രണയത്തിലും യുദ്ധത്തിലും എന്തുമാകാമെന്ന ചൊല്ലു പോലെയാണ് ഈ പോളിഷ് യുവതിയുടേയും ഒഡീഷയില്‍ നിന്നുള്ള യുവാവിന്റേയും പ്രണയകഥ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് തന്നോട് പ്രണയം പ്രകടിപ്പിച്ച യുവാവിനെ തേടി ഈ വിദേശയുവതി ഇന്ത്യയിലേക്ക് വരാനൊരുങ്ങുകയാണ്. തന്റെ ഫേസ്ബുക്ക് പ്രണയകഥ വ്യക്തമാക്കി കാത്തിയെന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പ്രണയം അടക്കം ചതിയാകാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും കാത്തിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നു തന്നെ ലഭിക്കുന്നുണ്ട്.

കാത്തി ഫേസ്ബുക്കിലിട്ട വീഡിയോ വൈകാതെ തന്നെ വൈറലായി. ഫേസ്ബുക്കില്‍ ഭുവനേശ്വറില്‍ നിന്നുള്ള യുവാവിനെ പരിചയപ്പെട്ട കഥയാണ് കാത്തി പറയുന്നത്. ഒരുമാസം നീണ്ട പരിചയത്തിന് ശേഷം യുവാവ് പ്രണയം പറയുകയായിരുന്നു. പെട്ടെന്ന് അങ്ങനെയൊന്ന് കേട്ടതിന്റെ ഞെട്ടലില്‍ കാത്തി പ്രതികരിച്ചില്ല.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നോക്കിയപ്പോള്‍ ഫേസ്ബുക്ക് അക്കൗണ്ടും വാട്‌സ്ആപ്പ് അക്കൗണ്ടും നിലവിലില്ലെന്ന വിവരമാണ് അറിഞ്ഞത്. ഇതോടെയാണ് ഫേസ്ബുക്കില്‍ വീഡിയോ ഇടാന്‍ പോളിഷ് യുവതി തയ്യാറായത്. എന്തായാലും ഫേസ്ബുക്ക് കാമുകനെ തേടി താന്‍ ഭുവനേശ്വറിലേക്ക് വരുന്നുവെന്ന് പറഞ്ഞാണ് കാത്തി വീഡിയോ അവസാനിപ്പിക്കുന്നത്.
കാത്തിയുടെ വീഡിയോ പങ്കുവെച്ചതിന് താഴെ മുന്നറിയിപ്പുമായി പലരും എത്തിയിട്ടുണ്ട്. പലതരത്തിലുള്ള തട്ടിപ്പുകളുടെ കേന്ദ്രം കൂടിയാണ് ഇന്റര്‍നെറ്റും ഫേസ്ബുക്കും. അതുകൊണ്ട് ഇത്തരം ഫേസ്ബുക്ക് പ്രണയങ്ങളെ കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് മുന്നറിയിപ്പുകള്‍. ഇതില്‍ പലരും ഒറീസയില്‍ നിന്നുതന്നെയുള്ളതാണ്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകിയെ കാണാനും രക്ഷിക്കാനുമായി പാകിസ്താനിലെത്തി ആറ് വര്‍ഷം ജയിലില്‍ കിടന്ന മുംബൈ സ്വദേശി ഹമീദി നിഹാല്‍ അന്‍സാരിയുടെ ജീവിത കഥ പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ വാര്‍ത്തയും വരുന്നത്. അഫ്ഗാനിസ്ഥാന്‍ വഴി പാകിസ്താനിലെത്തിയ ഹമീദി അന്‍സാരിയെ യാത്രാ രേഖകളില്ലാതെ പാകിസ്താനിലെത്തിയതിനെ തുടര്‍ന്ന് ചാരനെന്ന് മുദ്രകുത്തിയായിരുന്നു ജയിലിലടച്ചത്. കാമുകിയെ കാണാനായില്ലെങ്കിലും അവര്‍ അന്‍സാരി തന്നെ കാണാനാണ് വന്നതെന്ന് മൊഴി നല്‍കിയത് ഈ മുംബൈക്കാരന് രക്ഷയായിരുന്നു.
Adjust Story Font
16

