Quantcast

കുംഭമേളക്ക് ജിയോയുടെ ‘കുംഭ് ജിയോഫോണ്‍’

തീർഥാടകർക്കായി പ്രത്യേകം സംവിധാനങ്ങളുമായാണ് കുംഭ് ജിയോഫോണിന്റെ വരവ്

MediaOne Logo

Web Desk

  • Published:

    12 Jan 2019 12:16 PM IST

കുംഭമേളക്ക് ജിയോയുടെ ‘കുംഭ് ജിയോഫോണ്‍’
X

ജനലക്ഷങ്ങൾ എത്തിച്ചേരുന്ന സംഗമമായ വേദിയായ കുംഭമേളയിൽ, തീർഥാടകർക്കായി ‘ കുംഭ് ജിയോഫോണു’മായി റിലയൻസ് ജിയോ. ഈ മാസം 14 മുതൽ മാർച്ച് നാല് വരെ നടക്കുന്ന കുംഭമേളക്ക്, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് തീർഥാടകർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തീർഥാടകർക്കായി പ്രത്യേകം സംവിധാനങ്ങളുമായാണ് കുംഭ് ജിയോഫോണിന്റെ വരവ്. ഫോർ ജി നെറ്റ്‍വർക്കുള്ള ഫോണിൽ, സന്ദർശകർക്കാവശ്യമായ റൂട്ട് മാപ്പും ടിക്കറ്റ് ബുക്കിംഗിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഇതിനു പുറമെ, കുംഭമേളയെ കുറിച്ചുള്ള വിശംദാംശങ്ങളും, ലെെവ് നിർദേശങ്ങളും ഫോണിൽ നിന്നും ലഭിക്കും.

തിരക്കിൽ പെട്ട് കുടുംബാംഗങ്ങളുമായി വഴിതെറ്റുന്നവർക്കായി ‘ഫാമിലി ലൊക്കേറ്റർ’, ‘കോയ പായ’ എന്നീ സൗകര്യങ്ങൾ ഫോണിലുണ്ട്. ഭക്തി
ഗാനങ്ങൾക്കായി ‘കുംഭ് റേഡിയോ’യും, കുംഭമേളയോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികൾ കാണുന്നതിനായി കുംഭ് ദർശൻ സംവിധാനവും കുംഭ് ജിയോഫോണിൽ ഉണ്ടായിരിക്കുന്നതാണ്.

TAGS :
Next Story