ഇന്ത്യയില്‍ ഷവോമിയെ വീഴ്ത്താന്‍ സാംസങിന്റെ പുതിയ മോഡലുകള്‍
ഇന്ത്യന്‍ വിപണികളില്‍ ഒരു കാലത്ത് സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ ക്കുണ്ടായിരുന്ന ‘പവര്‍’ തിരിച്ചുപിടിക്കാനാണ് ഇപ്പോള്‍ സാംസങ് രംഗത്ത് എത്തുന്നത്.

ഇന്ത്യയില്‍ ഷവോമിയുടെ കുത്തക തകര്‍ക്കാന്‍ സാംസങ് എത്തുന്നു. ഇന്ത്യന്‍ വിപണികളില്‍ ഒരു കാലത്ത് സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ ക്കുണ്ടായിരുന്ന 'പവര്‍' തിരിച്ചുപിടിക്കാനാണ് ഇപ്പോള്‍ സാംസങ് രംഗത്ത് എത്തുന്നത്. സാംസങിന്റെ എം പരമ്പരയിലുള്ള മോഡലുകള്‍ ഈ മാസം 28ന് ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമെന്ന് കമ്പനി വ്യക്തമാക്കി. ചെറുപ്പക്കാരെ ലക്ഷ്യമിട്ടുള്ളതാണ് എം പരമ്പരയിലുള്ള മോഡലുകള്‍. പവര്‍ഫുള്‍ ഡിസ്‌പ്ലെ, മികച്ച ക്യാമറ, ബാറ്ററി ബാക്ക് അപ്, പ്രൊസസര്‍ എന്നിവ മോഡലുകളുടെ പ്രത്യേകതകളായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്ന് മോഡലുകളാണ് എം പരമ്പരയില്‍ നിന്നും ഉണ്ടാവുക.
എന്നാല്‍ പേരും പ്രത്യേകതളും കമ്പനി ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല (എം10,എം20,എം30 എന്നിവയായിരിക്കും പേരുകളെന്ന് റിപ്പോര്‍ട്ടുകളുണ്ട്). ആമസോണിലൂടെയും കമ്പനിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയും മോഡലുകള്‍ സ്വന്തമാക്കാം. ഏകദേശം പതിനായിരം രൂപയില്‍ താഴെയായിരിക്കും വില. കഴിഞ്ഞ വര്‍ഷം 373.5 ബില്യണിന്റെ വ്യാപാരം ഇന്ത്യയില്‍ നടന്നതായാണ് കമ്പനി അവകാശപ്പെടുന്നത്. ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണി കീഴടക്കുന്നതിന് മുമ്പ് സാംസങ് ആയിരുന്നു ഇന്ത്യയില്‍ ജനപ്രിയ മോഡല്‍. എന്നാല്‍ കുറഞ്ഞ വിലയില്‍ അത്യുഗ്രന്‍ പ്രത്യേകതകളുമായി ചൈനീസ് കമ്പനികള്‍ രംഗത്ത് എത്തിയതോടെ ക്രമേണ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ നിന്ന് സാംസങ് അപ്രത്യക്ഷമായി.
ഇത് വീണ്ടെടുക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ ശ്രമം. അതേസമയം സാംസങ് ഗാലക്‌സി എസ്10 ഫെബ്രുവരി 20ന് സന്‍ഫ്രാന്‍സിസ്കോയില്‍ പുറത്തിറക്കും. ആദ്യമായി തങ്ങളുടെ 5ജി പതിപ്പും സാംസങ്ങ് അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ മോഡല്‍ അമേരിക്കയില്‍ മാത്രമായിരിക്കും അവതരിപ്പിക്കുക എന്നാണ് വിവരം.
Adjust Story Font
16

