Quantcast

ആപ്പിള്‍ ഫോണിലെടുത്ത കിടിലന്‍ ഫോട്ടോകള്‍ നിങ്ങളുടെ കൈവശമുണ്ടോ? എങ്കില്‍ ഒരു സര്‍പ്രൈസുണ്ട്! 

MediaOne Logo

Web Desk

  • Published:

    23 Jan 2019 12:57 PM IST

ആപ്പിള്‍ ഫോണിലെടുത്ത കിടിലന്‍ ഫോട്ടോകള്‍ നിങ്ങളുടെ കൈവശമുണ്ടോ? എങ്കില്‍ ഒരു സര്‍പ്രൈസുണ്ട്! 
X

ആപ്പിള്‍ ഫോണിലെടുത്ത മികച്ച ഫോട്ടോകള്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ കമ്പനിയുടെ വക ഒരു സര്‍പ്രൈസുണ്ട്. ആപ്പിള്‍ കമ്പനി തെരഞ്ഞെടുക്കുന്ന മികച്ച ഫോട്ടോകള്‍ അവരുടെ ബോര്‍ഡുകളിലും പരസ്യങ്ങളിലും ഓണ്‍ലൈനിലുമായി നിങ്ങളുടെ ഫോട്ടോ വെച്ച് കാണാവുന്ന അവസരമാണ് പുതിയ മല്‍സരത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. ജനുവരി 22 മുതല്‍ ഫെബ്രുവരി 7 വരെ തുടരുന്ന മല്‍സരത്തില്‍ ആപ്പിള്‍ ഫോണില്‍ പകര്‍ത്തിയ ഏത് ഫോട്ടോ ഉപയോഗിച്ചും മല്‍സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇതിനായി #Shot_on_iPhone_Challenge എന്ന ഹാഷ് ടാഗുപയോഗിച്ച് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഫോട്ടോ പോസ്റ്റ് ചെയ്യുകയാണ് മല്‍സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്.

തെരഞ്ഞെടുക്കുന്ന മികച്ച 10 ഫോട്ടോകള്‍ ലോകത്താകമാനമുള്ള വിവിധ പരസ്യ ബോര്‍ഡുകളിലൂടെയും ആപ്പിള്‍ റീടെയില്‍ ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെയും കാണാനാവുന്നതാണ്. 10 അംഗ ജൂറിയാകും വിജയികളെ തെരഞ്ഞെടുക്കുക. നിങ്ങള്‍ ഈ മല്‍സരത്തിന്റെ ഭാഗമാകുന്നതിലൂടെ നിങ്ങളുടെ ഫോട്ടോയുടെ എല്ലാ വിധത്തിലുമുള്ള കോപ്പി റൈറ്റും ആപ്പിളിന് സ്വന്തമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

TAGS :
Next Story