Quantcast

പബ്ജി ഗുജറാത്തിലെ സ്‌കൂളുകളില്‍ നിരോധിച്ചു

ഗെയിമിനോടുള്ള അമിത താത്പര്യം പഠനത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് നിരോധമെന്നാണ് വിശദീകരണം...

MediaOne Logo

Web Desk

  • Published:

    24 Jan 2019 9:47 AM IST

പബ്ജി ഗുജറാത്തിലെ സ്‌കൂളുകളില്‍ നിരോധിച്ചു
X

ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് ഗുജറാത്തിലെ പ്രൈമറി സ്‌കൂളുകളില്‍ നിരോധനം. ഗെയിമിനോടു അമിതാസക്തി വിദ്യാര്‍ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഗെയിമിനു വിലക്കേര്‍പെടുത്തിയത്. ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് ഗെയിം നിരോധിച്ചതെന്നാണ് സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

വിദ്യാര്‍ഥികളെ വളരെ ദോഷകരമായി ബാധിക്കുന്ന പബ്ജി ഗെയിം നിരോധിക്കണം എന്നാവശ്യപ്പെട്ടു ദേശീയ ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. കത്തു ലഭിച്ചതിന് പിന്നാലെ ഗെയിം നിരോധിക്കാന്‍ പ്രൈമറി വിദ്യാഭ്യാസ വകുപ്പിനോടു നിര്‍ദേശിച്ചതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജാഗൃതി പാണ്ഡ്യ പറഞ്ഞു.

പബ്ജി ഗെയിമിനെതിരേ നേരത്തെയും കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പബ്ജി മൂലം വിദ്യാര്‍ഥികള്‍ പഠനത്തില്‍ പിന്നാക്കം പോകുന്നുവെന്നും ഗെയിം നിരോധിക്കണമെന്നും ജമ്മുആന്റ് കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേരത്തെ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

TAGS :
Next Story