ഇമോജി ലോകത്തേക്ക് കടന്നു വരുന്നു, ഓട്ടോറിക്ഷ മുതല്‍ ക്ഷേത്രം വരെ
ഭിന്ന ശേഷിക്കാരെ പരിഗണിച്ചുള്ളതും, ലിംഗ വെെവിധ്യങ്ങളെ ഉൾപ്പെടുത്തിയുള്ളതുമായ ഇമോജികൾ ഇത്തവണയുണ്ട്

ഇമോജി ലോകത്തേക്ക് നമ്മുടെ സ്വന്തം ഓട്ടോറിക്ഷയും, ഹിന്ദു ക്ഷേത്രവുമടക്കം 230ഓളം പുതിയ ഇനങ്ങൾ കൂടി ചേർത്ത് യൂണികോഡ് കൺസോർഷ്യം. 2014ന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അപ്ഡേഷനുകളിൽ ഒന്നാണ് ഈ വർഷം നടന്നിരിക്കുന്നത്. ഇമോജികൾക്ക് രൂപം നൽകുകയും, അംഗീകാരം നൽകുകയും ചെയ്യുന്ന 501ൽപ്പരം സംഘങ്ങളുടെ കൂട്ടായ്മയായ യൂണികോഡ് കൺസോർഷ്യം ആണ് പുതിയ ഇമോജികൾ അവതരിപ്പച്ചത്.

പുതുതായി ഇറങ്ങാനിരിക്കുന്ന ഇമോജികളുടെ സാമ്പിൾ രൂപമാണ് കൺസോർഷ്യം അവതരിപ്പിച്ചിരിക്കുന്നത്. വെബ് സെെറ്റുകളും പി.സി - സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഇതിനോട് ബന്ധപ്പെട്ടുള്ള അവരവരുടെ സോഫ്റ്റ്‍വെയറിന് അനുയോജ്യമായ തരത്തിലാണ് ഇമോജികള്‍ അവതരിപ്പിക്കുക. പുതിയ 59 തരം ബേസ് ഇമോജികളാണ് ഇറക്കിയിട്ടുള്ളതെങ്കിലും, ഇതിലെ 171 വേരിയന്റുകളടക്കം 230 ഇമോജികൾ ഇതോടെ യൂസേഴ്സിന് ലഭ്യമാവും.

കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഇത്തവണത്തെ ഇമോജികൾക്കുണ്ട്. 2016ലാണ് ഇമോജികളിൽ സ്ത്രീകളുമായി ബന്ധപ്പെട്ട കൂടുതൽ അപ്ഡേഷൻ വന്നത്. ഇതിനു പുറമെ, ഭിന്ന ശേഷിക്കാരെ പരിഗണിച്ചുള്ളതും, ലിംഗ വെെവിധ്യങ്ങളെ ഉൾപ്പെടുത്തിയുള്ളതുമായ ഇമോജികൾ ഇത്തവണയുണ്ട്.
ഡിജിറ്റൽ രംഗത്ത് ഇംഗ്ലീഷ് ഭാഷാ അപ്രമാദിത്യത്തിന് പകരം, എല്ലാ തരം ഭാഷാ വെെവിധ്യങ്ങളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായി സഹകരിക്കുന്ന സംഘങ്ങളുടെ കൂട്ടായ്മയാണ് യൂണികോഡ് കൺസോർഷ്യം.
Adjust Story Font
16

