പോപ് അപ്പ് സെല്‍ഫി ക്യാമറയുമായി വിവോ
വിവോ 32 മെഗാപിക്‌സലിന്റെ പോപ് അപ് മുന്‍ക്യാമറയാണ് അവതരിപ്പിച്ചിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകളിലെ ആദ്യത്തെ പോപ് അപ്പ് സെല്‍ഫി ക്യാമറയുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ. അവരുടെ V15 Pro സ്മാര്‍ട്ട്‌ഫോണിലാണ് മറ്റു ഫോണുകളിലെ പ്രധാന ക്യാമറകളെ വെല്ലുന്ന മെഗാപിക്‌സലോടുകൂടിയ മുന്‍ ക്യാമറയുള്ളത്. സ്മാര്‍ട്ട്‌ഫോണുകളിലെ ആദ്യ 32 എം.പി പോപ് അപ് ക്യാമറയെന്നാണ് കമ്പനിയുടെ അവകാശവാദം.
മറ്റു സ്മാര്‍ട്ട് ഫോണുകള്‍ 12 മെഗാ പിക്‌സലിലൊക്കെ മുന്‍ക്യാമറ അവതരിപ്പിക്കുമ്പോള്‍ വിവോ 32 മെഗാപിക്‌സലിന്റെ പോപ് അപ് മുന്‍ക്യാമറയാണ് അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ലെന്‍സുകളാണ് V15 Proയുടെ പിന്‍ഭാഗത്തുള്ളത്. പ്രധാന ക്യാമറയ്ക്ക് 48 മെഗാ പിക്‌സലാണ് വിവോ ഓഫര്‍ ചെയ്യുന്നത്. രണ്ടാം ലെന്‍സിന് എട്ട് മെഗാപിക്‌സലും പോര്‍ട്രയിറ്റ് മോഡിനുള്ള മൂന്നാം ലെന്‍സില്‍ അഞ്ച് മെഗാപിക്‌സലുമാണുള്ളത്.
അതേസമയം മെഗാപിക്‌സല്‍ കൂടുന്നതിന് ചിത്രത്തിന്റെ ഗുണനിലവാരം കൂട്ടുമെന്ന അര്‍ഥമില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. സോഫ്റ്റ്‌വെയറും ക്യാമറ നിര്‍മ്മിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരവും ചിത്രത്തിന്റെ നിലവാരത്തെ സ്വാധീനിക്കും. ഫെബ്രുവരി 20നായിരിക്കും വിവോ V15 Pro ഔദ്യോഗികമായി അവതരിപ്പിക്കുക. സാംസങ് ഗാലക്‌സി എസ്10ഉം അന്ന് തന്നെയാണ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Adjust Story Font
16

