നോക്കിയ 9 പ്യുവര്‍ വ്യൂ സ്മാര്‍ട്‌ഫോണിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു
അഞ്ച് ക്യാമറകളുമായെത്തുന്ന ഫോണിന്റെ മുന്‍വശവും പിന്‍വശവും വ്യക്തമായി കാണുന്ന രണ്ട് ചിത്രങ്ങളാണ് പുതിയതായി എത്തിയിരിക്കുന്നത്.

നോക്കിയ 9 പ്യുവര്‍ വ്യൂ സ്മാര്‍ട്‌ഫോണിന്റെ ചിത്രങ്ങള്‍ വീണ്ടും ചോര്‍ന്നു. ബാര്‍സലോനയില്‍ നടക്കുന്ന ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കെയാണ് ചിത്രങ്ങള്‍ ചോര്‍ന്നത്. ഈ മാസം 24നായിരുന്നു ചടങ്ങ്. നോക്കിയ പവര്‍ യൂസറാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
അഞ്ച് ക്യാമറകളുമായെത്തുന്ന ഫോണിന്റെ മുന്‍വശവും പിന്‍വശവും വ്യക്തമായി കാണുന്ന രണ്ട് ചിത്രങ്ങളാണ് പുതിയതായി എത്തിയിരിക്കുന്നത്. ഡിസ്പ്ലെയില്‍ നോച്ച് ഇല്ല.
ഒരേസമയം അഞ്ച് ഷോട്ടുകളെടുക്കാന്‍ ക്യാമറ വഴി സാധിക്കും. പത്തിരട്ടി പ്രകാശം വലിച്ചെടുക്കാനും വ്യക്തതയും ആഴവുമുള്ള ചിത്രങ്ങള്‍ പകര്‍ത്താനും ഇതുവഴി സാധിക്കും. ഗൂഗിള്‍ ഫോട്ടോസില്‍ റീഫോക്കസ് സൗകര്യവും ഉണ്ട്. 5.99 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലെ(എച്ച്.ഡി.ആര്‍ 10 പിന്തുണ) ഇന്‍ ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍, 6ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, വയര്‍ലസ് ചാര്‍ജിങ് എന്നീ പ്രത്യേകതകളൊക്കെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16

