Quantcast

1,999 രൂപക്ക് സുരക്ഷാ ക്യാമറയുമായി ഷവോമി

ഫെബ്രുവരി 14ന് ഉച്ചക്ക് 12നായിരിക്കും ക്യാമറയുടെ ഇന്ത്യയിലെ ആദ്യ വില്‍പന.

MediaOne Logo

Web Desk

  • Published:

    13 Feb 2019 6:59 PM IST

1,999 രൂപക്ക് സുരക്ഷാ ക്യാമറയുമായി ഷവോമി
X

ഷവോമിയുടെ Mi ഹോം സെക്യൂരിറ്റി ക്യാമറ ഇന്ത്യയില്‍ പുറത്തിറക്കി. ഷവോമി നേരത്തെ Mi ഹൈ സെക്യൂരിറ്റി ക്യാമറ 360 ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ സുരക്ഷാ ക്യാമറയും ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിക്കുന്നത്.

1080P വീഡിയോ റെക്കോഡു ചെയ്യുന്ന ഈ ഹോം സെക്യൂരിറ്റി ക്യാമറയില്‍ 130 ഡിഗ്രി വൈഡ് ആംങ്കിള്‍ ലെന്‍സാണുള്ളത്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സില്‍ അനക്കങ്ങള്‍ക്കനുസരിച്ച് ക്യാമറ തിരിയുന്ന സംവിധാനം, ഇന്‍ഫ്രാറെഡ് രാത്രി കാഴ്ച്ച, ടോക് ബാക്ക് എന്നിവയും സുരക്ഷാ ക്യാമറക്കുണ്ട്. ദൃശ്യങ്ങള്‍ മൈക്രോ എസ്.ഡി കാര്‍ഡുകള്‍(പരമാവധി 64 ജിബി) വഴിയും ക്ലൗഡ് സ്റ്റോറേജ് വഴിയും ശേഖരിച്ചുവെക്കാനുള്ള സംവിധാനം ഷവോമി ക്യാമറയിലുണ്ടാകും. പ്രതിസെക്കന്റില്‍ 20 ഫ്രെയിമായിരിക്കും റെക്കോഡ് ചെയ്യുക. രാത്രി പത്ത് മീറ്റര്‍ അകലത്തില്‍ വരെ വ്യക്തതയോടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറക്കാകും.

ഇന്ത്യയില്‍ അവതരിപ്പിച്ച പുതിയ ഹോം സെക്യൂരിറ്റി ക്യാമറക്ക് 2,299 രൂപയാണ് ഷവോമി വിലയിട്ടിരിക്കുന്നത്. അതേസമയം തുടക്കകാല ഓഫറെന്ന നിലയില്‍ Mi.comല്‍ 1,999 രൂപയാണ് വില. ഫെബ്രുവരി 14ന് ഉച്ചക്ക് 12നായിരിക്കും ക്യാമറയുടെ ഇന്ത്യയിലെ ആദ്യ വില്‍പന. ഇപ്പോള്‍ വെള്ള നിറത്തില്‍ മാത്രാണ് ക്യാമറ വിപണിയിലെത്തിക്കുക.

ഷവോമി നേരത്തെ ഇന്ത്യയില്‍ അവതരിപ്പിച്ച 360 ഡിഗ്രി ഹോം സുരക്ഷാ ക്യാമറക്ക് 2699 രൂപയാണ് വിലയിട്ടിരുന്നത്. ഇതിനെ അപേക്ഷിച്ച് ബേസിക് വേരിയന്റാണ് പുതിയയതായി അവതരിപ്പിച്ച 130 ഡിഗ്രി വൈഡ് ആംങ്കിള്‍ ലെന്‍സിന്റെ ക്യാമറ.

TAGS :
Next Story