സ്മാര്‍ട്ട് വാച്ചുകളിലേക്ക് ഹോണറിന്റെ മാജിക്
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ സ്മാര്‍ട്ട് വാച്ചുകള്‍ കൂടി അവതരിപ്പിച്ച് വിപണി പിടിക്കാനിറങ്ങിയിരിക്കുകയാണ് ഹോണര്‍.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ സ്മാര്‍ട്ട് വാച്ചുകള്‍ കൂടി അവതരിപ്പിച്ച് വിപണി പിടിക്കാനിറങ്ങിയിരിക്കുകയാണ് ഹോണര്‍. കഴിഞ്ഞ മാസമാണ് തങ്ങളുടെ ആദ്യ സ്മാര്‍ട്ട് വാച്ചായ ഹോണര്‍ വാച്ച് മാജിക് അവതരിപ്പിച്ചത്. ഇന്ത്യയില്‍ മോഡല്‍ ലഭ്യമായിരുന്നുമില്ല. ഹോണറിന്റെ സ്മാര്‍ട്ട്‌ഫോണുകളെപ്പോലൊന്നുമല്ല, പതിനായിരത്തിന് മുകളിലാണ് വില. ലാവ ബ്ലാക്ക് സ്‌പോര്‍ട്‌സ് വാരിയന്റിന് 13,999 രൂപയും മൂണ്‍ ലൈറ്റ് സില്‍വര്‍ വാരിയന്റിന് 14,999 രൂപയും കൊടുക്കണം. പ്രീമിയം മെറ്റലില്‍ ആണ് നിര്‍മ്മാണം.
1.2 ഇഞ്ച് എച്ച്.ഡി ആമലോഡ് ഡിസ്‌പ്ലെയാണ് വാച്ചിനുള്ളത്. ഹൃദയമിടിപ്പ് അളക്കാനും മറ്റു ദൈനംദിന കാര്യങ്ങള്‍ക്കും ഉപകാരപ്പെടുന്ന സംവിധാനങ്ങള്‍ വാച്ചിലുണ്ട്. 5എടിഎം വാര്‍ട്ടര്‍ റെസിസ്റ്റന്‍സ്, ജി.പി.എസ്, ബാരോമീറ്റര്‍, എന്‍.എഫ്.സി( ഫയല്‍ ട്രാന്‍സാക്ഷന്‍) തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. 178 എം.എ.എച്ച് ആണ് ബാറ്ററി, ഫുള്‍ചാര്‍ജില്‍ ഏഴ് ദിവസം വരെ ഉപകാരപ്പെടുത്താം. ഫെബ്രുവരി 21 മുതല്‍ ആമസോണ്‍ വഴിയാണ് ഹോണര്‍ സ്മാര്‍ട്ട് വാച്ചിന്റെ വില്‍പ്പന.
Adjust Story Font
16

