Quantcast

വിസ്മയിപ്പിക്കാന്‍ ഷവോമി എംഐ 9 എത്തി 

സാംസങ് നിര്‍മ്മിച്ച അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിന്. അതായത് 6.39ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ. ഗൊറില്ല 6 ഗ്ലാസിന്റെ സുരക്ഷയാണ് ഫോണിനുള്ളത്. 

MediaOne Logo

Web Desk

  • Published:

    21 Feb 2019 6:11 AM GMT

വിസ്മയിപ്പിക്കാന്‍ ഷവോമി എംഐ 9 എത്തി 
X

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഷവോമിയുടെ എംഐ 9 പുറത്തിറക്കി. എംഐ 8 എഡിഷനില്‍നിന്നും വ്യത്യസ്തമായി പുത്തന്‍ ഫീച്ചറുകളുമായാണ് പുതിയ പതിപ്പ് വിപണി കീഴടക്കാന്‍ എത്തുന്നത്. എക്സ്പ്ലോര്‍ ട്രാന്‍സ്പെരന്റ് എഡിഷനുമായാണ് ഷവോമി എംഐ 9 വിപണി കീഴക്കാന്‍ എത്തിയിരിക്കുന്നത്.

സാംസങ് നിര്‍മ്മിച്ച അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിന്. അതായത് 6.39ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ. ഗൊറില്ല 6 ഗ്ലാസിന്റെ സുരക്ഷയാണ് ഫോണിനുള്ളത്. 6 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ മറ്റൊരു പ്രത്യേകത. 20 മെഗാ പിക്സല്‍ മുന്‍ കാമറയും 48,16,12 മെഗാപികസ്ല്‍ ട്രിപ്പിള്‍ പിന്‍കാമറകളുമാണ് ഫോണിനുള്ളത്. 48 മെഗാപിക്സലിന് 1.75 അപ്റേച്ചവര്‍ റേഷ്യോയും ലേസര്‍ ഓട്ടോ ഫോകസുമാണ് ഉള്ളത്. 12 മെഗാപിക്സലിന് ടെലി ഫോട്ടോ ലെന്‍സും, 16 മെഗാ പിക്സലിന് അള്‍ട്രാ വൈഡ് ആഗിള്‍ ലെന്‍സുമാണുള്ളത്. ഡിസ്‌പ്ലേയ്ക്കുള്ളില്‍ത്തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ടാകും. ഈ സവിശേഷത ഒരു ഷവോമി ഫോണില്‍ ആദ്യമാണ്.

കഴിഞ്ഞ വർഷം ഇറങ്ങിയ എംഐ 8നേക്കാള്‍ കൂടിയ ബോഡി സ്ക്രീന്‍ അനുപാതമാണ് എംഐ 9നുള്ളത്. 3,070mAh ആണ് ബാറ്ററി ശേഷി. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള എംഐ 9ന് 32000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 8 ജിബിക്ക് 35000 രൂപയും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള എംഎഐ 9ന് 43000 രൂപ വിലയുംപ്രതീക്ഷിക്കുന്നു. ഫെബ്രുവരി 26ന് പുത്തന്‍ ഫീച്ചറുമായി എത്തുന്ന എംഐ 9 സ്വന്തമാക്കാന്‍ ഇപ്പോള്‍ തന്നെ ഷവോമി ആരാധകര്‍ കാത്തിരിക്കുകയാണ്,

TAGS :
Next Story