Quantcast

ഇന്ത്യയില്‍ ചുവട് വെച്ച് ഗാലക്സി എം30

ആമസോൺ, സാംസങ് ഇ-ഷോപ്പ് സെെറ്റുകളില്‍ മാർച്ച് 7 മുതൽ ഗാലക്സി എം30 ലഭ്യമാകും

MediaOne Logo

Web Desk

  • Published:

    27 Feb 2019 11:09 PM IST

ഇന്ത്യയില്‍ ചുവട് വെച്ച് ഗാലക്സി എം30
X

സാംസങ് ഗാലക്സി-എം സീരീസിലെ ഗാലക്സി എം30 ഇന്ത്യയിൽ അവതരിപ്പിച്ചു. ഗാലക്സി എം10, ഗാലക്സി എം20 ഫോണുകൾക്ക് ശേഷം ഈ പരമ്പരയിൽ ഇറങ്ങുന്ന മൂന്നാമത്തെ ഫോണാണ് ഇത്. റിലീസിനോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളുമായാണ് എം30 എത്തുന്നത്. ആമസോൺ, സാംസങ് ഇ-ഷോപ്പ് സെെറ്റുകളില്‍ മാർച്ച് 7 മുതൽ ലഭ്യമാകും.

രണ്ട് വേരിയന്റുകളിലായി ഇറങ്ങുന്ന ഗാലക്സി എം30ന്റെ 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജ് ഫോണിന് 14,990 രൂപയാണ് വില. ഇതിന് പുറമെ 6 ജി.ബി റാം 128 സ്റ്റോറേജ് ഫോണിന്റെ വില 17,990 രൂപയാണ് വില.
ഗ്രേഡിയന്റ് ബ്ലാക്ക്, ഗ്രേഡിയന്റ് ബ്ലൂ നിറങ്ങളിലാണ് എം30 ഇറങ്ങിയിട്ടുള്ളത്. നിലവിൽ എം സീരീസിൽ ഇറങ്ങിയിട്ടുള്ള വില കൂടിയ ഫോണാണ് ഗലക്സി എം30.

ആൻഡ്രോയിഡ് 8.1 ഓറിയോ ഒ.എസോടു കൂടിയ എം30ൽ നാനോ ‍ഡ്യുവൽ സിമ്മാണുള്ളത്. 6.4 ഇഞ്ച് ഫുൾ എച്ച്.ഡി സൂപ്പർ അമോൽഡ് ഇൻഫിനിറ്റി-യു നോച്ച്‍ഡ‍് ഡിസ്പ്ലെയാണ് എം30ന് ഉള്ളത്. വെെഡ്‍വെെൻ എൽ1 സർട്ടിഫിക്കറ്റോട് കൂടി ഇറങ്ങുന്ന ഗാലക്സി എം30ൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രെെം വീഡിയോകൾ എച്ച്.ഡി മികവോടെ ലഭ്യമാകും.

ത്രിപ്പിൾ റിയർ ക്യാമറയാണ് എം30ന്റേത്. 13 പിക്സലിന്റെ പ്രെെമറി സെൻസറും 5 എം.പിയുടെ ഡെപ്ത് സെൻസറും 5 എം.പിയുടെ അൾട്ര വെെഡ് ആംഗിൾ ലെൻസും ചേരുന്നതാണ് ഫോണിന്റെ ക്യാമറ. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും എം30ന് ഉണ്ട്.

5,000 എം.എ.എച്ചിന്റെ ഫാസ്റ്റ് ചാർജിംഗ് ബാറ്ററിയാണ് എം30ന്റേത്. റിയർ ഫിംഗർപ്രിന്റ് സ്കാനർ സൗകര്യവും ഫെയ്സ്‍ലോക്ക് സൗകര്യവും ഫോണിലുണ്ട്. ഒക്ട-കോർ എക്സിനോസ് 7904 പ്രൊസസറാണ് ഫോണിന്റേത്. 64- 128 ജി.ബി സ്റ്റോറേജോട് കൂടി എത്തുന്ന ഗാലക്സി എം30 എസ്.ഡി കാർഡ് വഴി 512 ജി.ബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാവുന്നതാണ്.

TAGS :
Next Story