Quantcast

3ഡി ടെക്‌നോളജി; ഇത് ഹോണറിന്റെ മാജിക് 

ഹോണറിന്റെ മാജിക് 2 3ഡി(Honor Magic 2 3D) വിപണിയിലേക്ക്. 

MediaOne Logo

Web Desk

  • Published:

    2 March 2019 10:17 AM IST

3ഡി ടെക്‌നോളജി; ഇത് ഹോണറിന്റെ മാജിക് 
X

ഹോണറിന്റെ മാജിക് 2- 3ഡി(Honor Magic 2 3D) വിപണിയിലേക്ക്. കഴിഞ്ഞ ഒക്ടോബറില്‍ മാജിക് 2 വിനൊപ്പം പ്രഖ്യാപിച്ചതായിരുന്നു മാജിക് 2- 3ഡി. എന്നാല്‍ ഇതിന്റെ അവതരണവും വിതരണവും നീളുകയായിരുന്നു. മാജിക് 2വില്‍ നിന്ന് ഏറെ പ്രത്യേകതകളോടെയാണ് 3ഡി എത്തുന്നത്. ഫേസ് അണ്‍ലോക്കിനും ക്യാമറക്കും 3ഡി സ്ട്രെക്ചര്‍ ലൈറ്റ് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നു എന്നതാണ് വലിയ പ്രത്യേകത.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ സാങ്കേതികവിദ്യ അധികം ഉപയോഗിച്ചിട്ടില്ല. കൂരിരുട്ടിലും ആളെ തിരിച്ചറിയാന്‍ കഴിയും എന്നതാണ് ഇതിന്‍റെ ഗുണം. ഫോണ്‍ സ്റ്റോറേജിലെ വര്‍ധനയാണ് ഈ മോഡലിലെ മറ്റൊരു പ്രത്യേകത. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 8ജിബി റാം(512 ഇന്‍ബ്യുല്‍റ്റ് സ്റ്റോറേജ്) ആയിരിക്കും അടിസ്ഥാന വാരിയന്റ്. മാജിക് 2വിന്റെ ഡിസൈനില്‍ തന്നെയാണ് 3ഡിയും എത്തുന്നത്. ഫോണിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

6.39 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍+ ഫുള്‍എച്ച്ഡി(1080*2340 പിക്‌സല്‍), ഡിസ്‌പ്ലെയില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, സിലികോണ്‍ കിരിണ്‍ 980 ഒക്ടാ കോര്‍ പ്രോസസര്‍(7എന്‍.എം), ട്രിപ്പിള്‍ ക്യാമറ സെറ്റ് അപ്പ്(16 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 24 മെഗാപിക് സലിന്റെ മോണോക്രോം സെന്‍സര്‍, 16 മെഗാപിക്‌സലിന്റെ സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സ്) അധികം ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാവാതിരിക്കാന്‍ ഗ്രാഫെന്‍ കൂളിങ് പാഡും പ്രത്യേകതയാണ്.

അതേസമയം സെല്‍ഫി ക്യാമറയിലെ പ്രത്യേകതകളെക്കുറിച്ച് സൂചനകളില്ല. ഒരു മാജിക് ഇതിലും പ്രതീക്ഷിക്കാം. വിലയെ സംബന്ധിച്ചും വ്യക്തമല്ല. ഹോണറിന്റെ വിലകൂടിയ മോഡലുകളിലൊന്നായിരിക്കും മാജിക് 2- 3ഡി എന്നാണ് റിപ്പോര്‍ട്ടുകള്‍. മാജിക് 2വിന് ഏകദേശം 30,000നടത്തായിരുന്നു വില.

TAGS :
Next Story