Quantcast

എത്തി, വാട്‌സ്ആപ്പിലെ ‘അഡ്വാന്‍സ്ഡ് സേര്‍ച്ച്’ ഓപ്ഷന്‍

ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ പ്രത്യേകതകള്‍ അടിക്കടി അവതരിപ്പിക്കാറുണ്ട്. 

MediaOne Logo

Web Desk

  • Published:

    2 March 2019 11:07 AM IST

എത്തി, വാട്‌സ്ആപ്പിലെ ‘അഡ്വാന്‍സ്ഡ് സേര്‍ച്ച്’ ഓപ്ഷന്‍
X

ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ പ്രത്യേകതകള്‍ അടിക്കടി അവതരിപ്പിക്കാറുണ്ട്. വാട്‌സ്ആപ്പിനെ കൂടുതല്‍ ലൈവ് ആക്കിനിര്‍ത്താനുള്ള ശ്രമത്തിലാണ് കമ്പനി. ഡാര്‍ക് മോഡ്, ഗ്രൂപ് ഇന്‍വിറ്റേഷന്‍ കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയ ഓപ്ഷനുകള്‍ അടുത്ത് തന്നെ വാട്‌സ്ആപ്പ് കൊണ്ടുവന്നിരുന്നു. അതിലൊന്നായിരുന്നു അഡ്വാന്‍സ് സേര്‍ച്ച് എന്ന ഓപ്ഷന്‍.

അഡ്വാന്‍സ്ഡ് സേര്‍ച്ച് ഫീച്ചര്‍ ഇങ്ങനെ

ഇതിപ്പോള്‍ പരീക്ഷണാര്‍ത്ഥം പുറത്തിറക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.ഒ.എസ് ബീറ്റ പതിപ്പായാണ് ആദ്യം ലഭിക്കുക.പിന്നീട് അപ്‌ഡേഷനോടെ മറ്റു പ്ലാറ്റ്ഫോമുകളിലേക്കും എത്തും. നേരത്തെ ടെക്സ്റ്റ് മാത്രമായിരുന്നു ഗ്രൂപ്പ് ചാറ്റുകളിലും മറ്റും തെരയാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ പുതിയ ഓപ്ഷനില്‍ ഫോട്ടോസ്, ലിങ്ക്, ഡോക്യുമെന്റ്, ഗിഫ്, വീഡിയോസ്, ഓഡിയോസ് എന്നിവ തെരഞ്ഞ് കണ്ടുപിടിക്കാം എന്നാണ് അഡ്വാന്‍സ് സെര്‍ച്ച് ഓപ്ഷന്‍റെ ഗുണം.

ഒരിക്കല്‍ ഇതിലൂടെ സെര്‍ച്ച് ചെയ്ത് ഫയലുകള്‍ വീണ്ടെടുത്താല്‍ മറ്റൊരവസരത്തില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഇവയുടെ വിവരങ്ങള്‍ അറിയാന്‍ കഴിയും. മാത്രമല്ല ഇവ ഏതൊക്കെ ഗ്രൂപ്പുകളിലേക്ക് അയച്ചു എന്ന് ലിസ്റ്റ് രൂപത്തില്‍ കാണാനും സാധിക്കും. അതേസമയം വാട്‌സ്ആപ്പില്‍ പുതിയ പരീക്ഷണങ്ങള്‍ ഇനിയും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി.

TAGS :
Next Story