Quantcast

തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ പൊതുജനങ്ങള്‍ക്ക് കമ്മീഷനെ ആപ്പ് വഴി അറിയിക്കാം; നിങ്ങള്‍ ചെയ്യേണ്ടത് 

MediaOne Logo

Web Desk

  • Published:

    12 March 2019 2:39 PM IST

തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ പൊതുജനങ്ങള്‍ക്ക് കമ്മീഷനെ ആപ്പ് വഴി അറിയിക്കാം; നിങ്ങള്‍ ചെയ്യേണ്ടത് 
X

രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ നടക്കാവുന്ന ക്രമക്കേടുകള്‍ കമ്മീഷനെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ഏത് വിഷയവും പൊതുജനങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ വഴി കമ്മീഷനെ അറിയിക്കാവുന്നതാണ്. സി വിജില്‍ എന്ന പേരുള്ള ആപ്പ് വഴി ഏത് തരത്തിലുള്ള ലംഘനങ്ങളും കമ്മീഷനെ നേരിട്ട് അറിയിക്കാം. 2018ല്‍ രൂപകല്‍പ്പന ചെയ്ത ആപ്പ് അതിന്റെ പരീക്ഷണ പ്രവര്‍ത്തനം നടത്തിയത് മധ്യപ്രദേശ്, ചത്തീസ്ഗണ്ട്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകളിലാണ്.

‘സി വിജില്‍ ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് ആന്‍ഡ്രായിഡ് ഫോണ്‍ ഉപയാഗിച്ച് റെക്കോര്‍ഡ് ചെയ്യാനും തെരഞ്ഞെടുപ്പ് ലംഘനം കമ്മീഷനെ അറിയിക്കാനും സാധിക്കും. റിട്ടേര്‍ണിങ് ഓഫീസറുടെ അനുമതിയില്ലാതെ തന്നെ ഇത് വഴി കമ്മീഷനെ നേരിട്ട് ജനങ്ങള്‍ക്ക് അറിയിക്കാം’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.

ആപ്പ് വഴി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്ന ഫോട്ടോകളും വീഡിയോകളും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കാം. മൊബൈലിന്റെ ലൊക്കേഷന്‍ വിവരങ്ങളും കമ്മീഷന്‍ ഇത് വഴി രേഖപ്പെടുത്തും. ഒരു തവണ പരാതി ഫോട്ടോ/വീഡിയോ വഴി അയച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഒരു ഏകീക്യത നമ്പര്‍ ലഭിക്കും, ഇത് വഴി തുടര്‍ന്ന് പരാതിയുടെ നടപടികള്‍ മൊബൈല്‍ വഴി തന്നെ പിന്തുടരാന്‍ സാധിക്കും. ഒരു വ്യക്തിക്ക് നിരവധി തവണ ഇത് പോലെ പരാതി രേഖപ്പെടുത്താവുന്നതാണ്.

ആപ്പ് കൊണ്ടുള്ള പ്രധാന ദുരുപയോഗം പാര്‍ട്ടികള്‍ തമ്മില്‍ പരസ്പര വൈരാഗ്യത്തിന് ഉപയോഗിക്കുമോ എന്നുള്ളതാണ്. എന്നാല്‍ അത്തരത്തിലുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ വേണ്ടി പ്രീ റെക്കോര്‍ഡ് ചെയ്ത വീഡിയോകളോ ഫോട്ടോകളോ കമ്മീഷന് സമര്‍പ്പിക്കാന്‍ സാധിക്കില്ല. അഞ്ച് മിനുട്ട് കൊണ്ട് പരാതി കമ്മീഷന് സമര്‍പ്പിക്കണം. 100 മിനുട്ടിനുള്ളില്‍ പരിഹാരം കാണുമെന്നാണ് കമ്മീഷന്റെ വാഗ്ദാനം.

ഏപ്രില്‍ 11 മുതലാണ് രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയം മെയ് 23നാണ്.

ആപ്പ് ലഭിക്കാന്‍ - https://play.google.com/store/apps/details?id=in.nic.eci.cvigil&fbclid=IwAR2PC6Ke-Fnva_m6b9ckc5YK43glJ7nVFE5h9BQUTuWCL7i0ijMewYcDIrY

TAGS :
Next Story