Quantcast

ബ്ലൂടൂത്ത് ഇയര്‍ഫോണുമായി വിണ്ടും ഷവോമി

ഒറ്റ തവണ ചാർജിംഗിൽ 4 മണിക്കൂർ വരെ ഇയർഫോൺ ഉപയോഗിക്കാമെന്നാണ് ഷവോമി അവകാശപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    19 March 2019 2:09 PM IST

ബ്ലൂടൂത്ത് ഇയര്‍ഫോണുമായി വിണ്ടും ഷവോമി
X

സ്മാർട്ട്ഫോൺ വിപണിയിൽ പൊന്ന് വാരിയ ഷവോമി ഇതാ പുതിയ
ഗാഡ്ജറ്റുമായി വീണ്ടും. പുതിയതരം വയർലെസ് ബ്ലൂടൂത്ത് ഇയർഫോണുമായാണ് ചെെനീസ് കമ്പനിയുടെ വരവ്. റെഡ്മി എയർഡോട്സ് (Redmi AirDots) എന്ന് പേരിട്ടിരിക്കുന്ന ഇയർഫോൺ ചെെനയിലാണ് പുറത്തിറക്കിയിരിക്കുന്നത്.

എം.ഐ എയർഡോട്ട്സ് യൂത്ത് (Mi AirDots Youth Edition) എഡിഷൻ പുറത്തിറക്കി മാസങ്ങൾക്ക് ശേഷമാണ് റെഡ്മി എയർഡോട്സുമായി കമ്പനി വന്നിരിക്കുന്നത്. റെഡ്മി നോട്ട് 7 പ്രൊ, റെഡ്മി 7 സ്മാർട്ട്ഫോണുകൾക്കൊപ്പമാണ് ഷവോമി ഇയർഫോൺ പുറത്തിറിക്കിയിട്ടുള്ളത്. ഇതോടൊപ്പം തന്നെ റെഡ്മി ഓട്ടോമാറ്റിക് ടോപ് ലോഡിംഗ് വാഷിംഗ് മെഷീനും കമ്പനി ഇറക്കിയിട്ടുണ്ട്.

4.1 ഗ്രാം ഭാരമുള്ള റെഡ്മി എയർഡോട്സ് ടച്ച് ബട്ടണോടെയാണ് എത്തുന്നത്. 40 എം.എ.എച്ച് ബാറ്ററിയുള്ള ഇയർഫോണും, 300 എം.എ.എച്ചിന്റെ കെയ്സുമാണ് ഇതിനുള്ളത്. ഒറ്റ തവണ ചാർജിംഗിൽ 4 മണിക്കൂർ വരെ ഇയർഫോൺ ഉപയോഗിക്കാമെന്നാണ് ഷവോമി അവകാശപ്പെടുന്നത്. ഇയർഫോൺ ഒന്നര മണിക്കൂർ കൊണ്ടും അതിന്റെ കെയ്സ് 2 മണിക്കൂർ കൊണ്ടും ഫുൾ ചാർജാകും.

ബ്ലാക്ക് നിറത്തിൽ മാത്രമാണ് റെഡ്മി എയർഡോട്സ് ലഭ്യമാവുക. ഏകദേശം 1000 രൂപയാണ് നിലവിൽ എയർഡോട്സിന്റെ വില. ഇന്ത്യൻ വിപണിയിൽ ഇയർഫോൺ ഉടൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഷവോമിയുടെ എം.ഐ എയർഡോട്സ് യൂത്ത് എ‍ഡീഷൻ വയർലെസ് ഇയർഫോണിന് 2,100 രൂപയായിരുന്നു വില.

TAGS :
Next Story