ഷവോമി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; എം.ഐ പേ എത്തി
ഷവോമി ഉപഭോക്താക്കള്‍ക്കാണ് ഈ പേമെന്റ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയുക.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ചൈനീസ് നിര്‍മ്മാതാക്കളായ ഷവോമി, ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റ് വിഭാഗത്തിലേക്കും പ്രവേശിച്ചു. എം.ഐ പേ എന്നാണ് പേര്. ഷവോമി ഉപഭോക്താക്കള്‍ക്കാണ് ഈ പേമെന്റ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയുക. ഈ രംഗത്തെ ഭീമന്മാരായ ഗൂഗിള്‍ പേ, പേടിഎം എന്നിവര്‍ ക്കൊപ്പമെത്താനാണ് കമ്പനിയുടെ ശ്രമം.
Access #MiPay easily with deep integration within #MIUI. Send money directly to bank accounts from the SMS, Contacts and Scanner apps.
— Mi India (@XiaomiIndia) March 19, 2019
Easy, right? #MiForYou pic.twitter.com/lIU0c6bZ0u
മറ്റു ആപ്ലിക്കേഷനിലൂടെ പണമിടപാട് നടത്തുന്നത് പോലത്തന്നെയാണ് എം.ഐ പേയിലൂടെയും. അതേസമയം ഇടപാടുകള്‍ എളുപ്പത്തിലും വേഗത്തിലും നടത്താമെന്ന് കമ്പനി പ്രത്യേകം പറയുന്നുണ്ട്. കൈവെച്ച എല്ലാ മേഖലകളിലും പുതുമ സൃഷ്ടിക്കുന്ന ഷവോമി ഈ പുതിയ സംരംഭത്തിലും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രത്യേകതകള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
സംരംഭത്തിന് ദേശീയ പേമെന്റ് കോര്‍പറേഷന്റെ അംഗീകാരം ലഭിച്ചതായി ഷവോമി അറിയിച്ചു. ഐ.സി.ഐ.സി.ഐ ബാങ്കാണ് ഇവരുടെ പേമെന്റ് സര്‍വീസ് പ്രൊവൈഡര്‍.
Adjust Story Font
16

