ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കണോ? ആമസോണില്‍ ആപ്പിള്‍ ഫെസ്റ്റ്
ആപ്പിള്‍ ഫെസ്റ്റ് സെയില്‍ ആമസോണില്‍ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട ആപ്പിള്‍ പ്രൊഡക്ടുകളാണ് ഡിസ്‌കൗണ്ട് വിലയില്‍ വില്‍പനക്ക് വെക്കുന്നത്.

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് വേദിയൊരുക്കി വീണ്ടും ആമസോണ്‍. ആപ്പിള്‍ ഫെസ്റ്റ് സെയില്‍ ആമസോണില്‍ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട ആപ്പിള്‍ പ്രൊഡക്ടുകളാണ് ഡിസ്‌കൗണ്ട് വിലയില്‍ വില്‍പനക്ക് വെക്കുന്നത്. 22ന് ആരംഭിച്ച വില്‍പ്പന ഈ മാസം 28 വരെയാണ്. ഐഫോണുകള്‍, മാക്ബുക്, ആപ്പിള്‍ വാച്ച്, ഐപാഡ് എന്നിവ സ്വന്തമാക്കാം. നോ കോസ്റ്റ് ഇ.എം.ഐ സൗകര്യവും നല്‍കുന്നുണ്ട്.
പുതിയ മോഡലുകളിലൊന്നായ ഐഫോണ്‍ ടെന്‍ മോഡലിന് 73,999 രൂപയും(64ജിബി) ഐഫോണ്‍ ടെന്‍ ആര്‍ മോഡലിന് 67,999(64ജിബി) രൂപയുമാണ് വില. ഈ മോഡലുകളുടെ 128,256 ജിബി വാരിയന്റുകള്‍ക്കും ഡിസ്‌കൗണ്ട് ലഭ്യമാണ്. ഐഫോണ്‍ സിക്‌സ് എസ് 27,999 രൂപക്കാണ് വില്‍പന. ഐഫോണ്‍ ടെന്‍ എസ് മാക്‌സ്, ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ 7 എന്നിവക്കാണ് നോ കോസ്റ്റ് ഇ.എം.ഐ സൗകര്യം ലഭിക്കുക.
ആറാം തലമുറ വിഭാഗത്തില്‍പെട്ട ഐപാഡുകളാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. 24,990 രൂപയാണ് ഡിസ്‌കൗണ്ട് വില. മാക്ബുക്ക് സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കും ഓഫര്‍ പ്രയോജനപ്പെടുത്താവു ന്നതാണ്. അത് പോലത്തന്നെ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ക്കും ഡിസ്‌കൗണ്ട് ലഭ്യമാണ്.
Adjust Story Font
16

