17 മിനുറ്റ് കൊണ്ട് 100 ശതമാനമോ? 100 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജറുമായി ഷവോമി
100 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയുമായി ഷവോമി. വെറും 17 മിനുറ്റ് കൊണ്ട് 100 ശതമാനവും ചാര്‍ജ് ആവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

100വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയുമായി ഷവോമി. വെറും 17 മിനുറ്റ് കൊണ്ട് 100 ശതമാനവും ചാര്‍ജ് ആവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയുള്ള സ്മാര്‍ട്ട്‌ഫോണുകളിലാണ് ഇത്രയും മിനുറ്റ് കൊണ്ട് ഫുള്‍ ചാര്‍ജാവുക. ഒപ്പോയുടെ 50വാട്ടിന്റെ സൂപ്പര്‍വൂക്ക് ചാര്‍ജറിനെ കടത്തിവെട്ടുന്നതാണ് ഷവോമിയുടെ ഈ അതിവേഗ ചാര്‍ജര്‍. നിലവില്‍ ഏറ്റവും വേഗതയേറിയ (വയറുള്ള) ചാര്‍ജറായി അറിയപ്പെടുന്നതാണ് ഒപ്പോയുടെ സൂപ്പര്‍വൂക്ക് ചാര്‍ജറാണ്.
വാവെയ്‌യുടെ 65 വാട്ടിന്റെ ചാര്‍ജറും മികച്ച വേഗതയുള്ള ചാര്‍ജറാണ്. ഈ മോഡലുകളെയെല്ലാം കടത്തിവെട്ടിയാണ് 100വാട്ടിന്റെ ചാര്‍ജറുമായി ഷവോമി എത്തിയിരിക്കുന്നത്. ഈ ചാര്‍ജര്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയും കമ്പനി പുറത്തുവിട്ടു. ഷവോമിയുടെ പുതിയ ചാര്‍ജറിനാല്‍ 100 ശതമാനം ചാര്‍ജിങ് വെറും 17 മിനുറ്റ് കൊണ്ട് സംഭവിക്കുമ്പോള്‍ 65 ശതമാനമെ 50വാട്ടിന്റെ ചാര്‍ജറുകള്‍ മൂലം ലഭിക്കൂ.
ഇത്തരത്തില്‍ 100വാട്ടിന്റെ ആദ്യ ചാര്‍ജര്‍ പുറത്തിറക്കുന്ന കമ്പനി എന്ന നേട്ടം ഷവോമിക്ക് ലഭിക്കും. അതേസമയം ടെക്നോളജിയുള്‍പ്പെടെയുള്ള ഈ ചാര്‍ജറിന്റെ കൂടുതല്‍ പ്രത്യേകതകളെക്കുറിച്ച്, പുറത്തിറക്കുന്ന സമയത്ത് മാത്രമെ കമ്പനി വ്യക്തമാക്കൂ. ഷവോമിയുടെ ഇനി വരാന്‍ പോകുന്ന മോഡലുകളില്‍ ഈ ചാര്‍ജറും ലഭിച്ചേക്കും.
Adjust Story Font
16

